X

നമ്മളും മറ്റുള്ളവര്‍ക്ക് ‘ആരോ’ ആണെന്ന് ഓര്‍ക്കണം; മിഷേലിന്റെ മരണത്തില്‍ നീതി തേടി ടൊവിനോയും

നേരത്തെ നിവിന്‍ പോളിയും മിഷേലിനു നീതി കിട്ടണമെന്നാവശ്യപ്പെട്ടു രംഗത്തു വന്നിരുന്നു

കൊച്ചിയിലെ കായലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണത്തിലെ യാഥാര്‍ത്ഥ്യം കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടന്‍ ടൊവിനോ തോമസും രംഗത്ത്. ഇത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഇതൊക്കെ ആര്‍ക്കോ സംഭവിക്കുന്ന കാര്യമല്ലേ എന്നോര്‍ത്ത്‌ സമാധിനിക്കുന്നവരോട് ഒന്നേ പറയാനുള്ളു നമ്മളും മറ്റുള്ളവര്‍ക്ക് ആരോ ആണ്; ടൊവിനോ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് നിന്നു ജീവിക്കാനുള്ള നല്ലൊരിടമായി ഈ ലോകത്തെ മാറ്റാമെന്നും ടൊവിനോ പറയുന്നു.

ആത്മഹത്യയായിരിക്കാമെന്നു പൊലീസ് പറയുമ്പോഴും മിഷേലിന്റെ കുടുംബവും സുഹൃത്തുക്കളും ആ വാദം അംഗീകരിക്കുന്നില്ല. കൊലപാതകമായി കണ്ട് അന്വേഷിക്കണമെന്നാണു കുടുംബം പരാതി നല്‍കിയിരിക്കുന്നത്.

മിഷേലിന്റെ മരണത്തിനു പിന്നിലെ സത്യം വെളിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലും വലിയ കാമ്പയിനിംഗ് നടക്കുകയാണ്. നേരത്തെ നിവിന്‍ പോളിയും മിഷേലിന്റെ മരണത്തില്‍ കുടുംബത്തിനു നീതികിട്ടണമെന്നാവശ്യപ്പെട്ടിരുന്നു.

മിഷേലിന്റെ കുടുംബത്തിനു നീതി കിട്ടാന്‍ നമുക്കു ശബ്ദമുയര്‍ത്താം; ആഹ്വാനവുമായി നിവിന്‍ പോളി

This post was last modified on March 13, 2017 9:03 am