X

വെന്റിലേറ്ററിൽ കഴിഞ്ഞത് അഞ്ചരവര്‍ഷം; അദ്രിദാസ് എന്ന പിഞ്ചുബാലന്റെ മരണത്തിൽ തേങ്ങി തൃശ്ശൂർ മെഡിക്കൽ കോളജ്

മസ്തിഷ്‌കജ്വരത്തിന് സമാനമായ ബ്രെയിന്‍ സ്റ്റെം ഡിമൈലിനേഷന്‍ എന്ന അസുഖംമൂലമായിരുന്നു അഞ്ചരവര്‍ഷവും അദ്രിദാസ് വെന്റിലേറ്ററിൽ കഴിഞ്ഞത്.

അഞ്ചരവര്‍ഷം, തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഐസിയുവിൽ അദ്രിദാസ് എന്ന സച്ചുമോൻ ചികിൽസയിൽ കഴിഞ്ഞ കാലമായിരുന്നു അത്. മെഡിക്കല്‍ കോളേജിലെ ഐസിയു പട്ടികയിലെ ആദ്യപേരായിരുന്നു ഇക്കാലയളവിൽ അദ്രിദാസ്. മസ്തിഷ്‌കജ്വരത്തിന് സമാനമായ ബ്രെയിന്‍ സ്റ്റെം ഡിമൈലിനേഷന്‍ എന്ന അസുഖംമൂലമായിരുന്നു അഞ്ചരവര്‍ഷവും അദ്രിദാസ് വെന്റിലേറ്ററിൽ കഴിഞ്ഞത്.

അര പതിറ്റാണ്ട് കാലത്തെ ആശുപത്രിവാസം എന്നന്നേക്കുമായി അവസാനിപ്പിച്ച് വടക്കാഞ്ചേരി, മുള്ളൂര്‍ക്കര മന്ദലാംകുന്ന് കൊല്ലമാക്കല്‍ ശിവദാസിന്റെയും സവിതയുടെയും അദ്രിദാസ് ചൊവ്വാഴ്ച രാവിലെ പത്തിനാണ് മരണത്തിന് കീഴടങ്ങിയത്. 2013 ഡിസംബറിലായിരുന്നു അദ്രിദാസിനെ ശരീരം മുഴുവന്‍ നീലനിറമായി മാറിയ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം പ്രവേശിപ്പിച്ചത് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍.  പിന്നീട് വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റി. തലച്ചോറിലെ നീര്‍ക്കെട്ടാണ് രോഗകാരണമെന്ന് തിരിച്ചറിയുന്നത് ഇവിടെ വച്ചായിരുന്നു. ശ്രീചിത്രയിലെ പ്രതീക്ഷയും അവസാനിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ തന്നെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീട് നീണ്ട അഞ്ചര വർഷം, മാതൃഭുമി പറയുന്നു.

ഒരു പ്രതീക്ഷയും ഇല്ലാതെ ആയിരുന്നു മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗം മേധാവി ഡോ. കെ.കെ. പുരുഷോത്തമന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സംഘം അദ്രിദാസിനെ ചികിത്സിച്ചത്. ഒരേയൊരു വെന്റിലേറ്റര്‍ അവനായി അവര്‍ നീക്കിവെച്ചു. നിരവധി പഴകേട്ട തീരുമാനം ആയിരുന്നു അവരുടേത്. അവർ അത് അദ്ഭുതം പ്രതീക്ഷിച്ചിരുന്നു, പക്ഷ അതുണ്ടായില്ല. അവനെ പരിചരിച്ച് അമ്മ സവിത ഇക്കാലമത്രയും വെന്റിലേറ്ററിന് സമീപത്തിരുന്നു. അച്ഛൻ ഐസിയുവിന് പുറത്തും. ചന്ദനക്കുറി മായാത്ത നെറ്റിയും മുഷിയാത്ത വസ്ത്രവുമായിരുന്നു ആദ്രിദാസിന്റെ വേഷം.

മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗം മേധാവി ഡോ. കെ.കെ. പുരുഷോത്തമന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ ഒരു സംഘമായിരുന്നു അദ്രിദാസിനെ ചികിത്സിച്ചിരുന്നത്. ഒരേയൊരു വെന്റിലേറ്റര്‍ അവനായി അവര്‍ നീക്കിവെച്ചു. ഒരു പ്രതീക്ഷയുമില്ലാത്ത കുഞ്ഞിനായി ഇത് ചെയ്തതിന് അവര്‍ ഒരുപാട് പഴികേട്ടു. പക്ഷേ, അവനെ പരിചരിച്ചിരുന്നവരെല്ലാം ഒരു അദ്ഭുതം പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. മാഞ്ഞിരുന്നില്ല ആ കണ്ണുകള്‍ എന്നേക്കുമായി അടഞ്ഞു. ഹൃദയാഘാതമായിരുന്നു മരണകാരണം. ചൊവ്വാഴ്ച രാവിലെ അവൻ ലോകത്തോട് വിടപറഞ്ഞപ്പോൾ അവനെ പരിചരിച്ചവരുടെ എല്ലാം മനസുകളും ഒരു നിമിഷം നിശ്ചലമാവുകയായിരുന്നു. തൃശ്ശൂർ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടക്കം കണ്ണീരോടെയാണ് ആ എഴുവയസ്സുകാരനെ യാത്രയാക്കിയത്.