X

സ്ത്രീ യാത്രികര്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റിയ സ്ഥലങ്ങള്‍

പാരീസ് എന്നത് സ്നേഹിക്കപ്പെടുന്നവരുടെ നഗരം മാത്രമല്ല, ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പറ്റുന്നവരുടെ ഇടം കൂടിയാണ്.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതു പോലെ ത്രില്ലിംഗായ മറ്റൊരു കാര്യമില്ല. സോളോ യാത്ര എന്നുപറയുമ്പോള്‍ പൊതുവേ പുരുഷന്മാര്‍ക്കാണ് പലരും പ്രാധാന്യം കൊടുക്കുന്നത്. എന്നാല്‍ സോളോ യാത്രകള്‍ നടത്തുന്നതില്‍ സ്ത്രീകളും പുറകോട്ടല്ല. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ ഉണ്ട്. ഇങ്ങനെയുള്ള അഞ്ച് സ്ഥലങ്ങളാണ് താഴെ പറയുന്നത്.

ഐസ്ലാന്‍ഡ്

ഗ്ലോബല്‍ പീസ് ഇന്‍ഡക്സ് പട്ടികയില്‍ ഒന്നാമതാണ് ഐസ്ലാന്‍ഡ്. അതുകൊണ്ടു തന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പറ്റിയൊരു ഇടമാണ് ഇത്. തലസ്ഥാന നഗരമായ റെയ്ക്ജാവിക്കിന്റെ ജനസംഖ്യ 1,20,000 മാത്രമാണ്. കുറ്റകൃത്യങ്ങള്‍ കുറവായതിനാല്‍ രാത്രിയും പകലും ഇവിടെ സുരക്ഷിതമായി കറങ്ങി നടക്കാം.

തായ്ലന്‍ഡ്

തായ്ലന്‍ഡ് നഗരങ്ങളായ ബാങ്കോക്ക്, ഫുക്കെറ്റ് എന്നിവിടങ്ങളില്‍ നൈറ്റ് പാര്‍ട്ടി നടത്താന്‍ അനുയോജ്യമായ സ്ഥലങ്ങളാണ്. രാത്രി വൈകിയും ക്ഷേത്രങ്ങളും മാളുകളുമൊക്കെ സന്ദര്‍ശിക്കാന്‍ സാധിക്കും. സ്ത്രീകളോട് തായ്ലന്‍ഡിലെ ആളുകള്‍ക്ക് വളരെ ബഹുമാനമാണുള്ളത്. സ്ത്രീകള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും തായ്ലന്‍ഡുകാര്‍ ചെയ്തു കൊടുക്കും.

അയര്‍ലാന്‍ഡ്

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലമാണ് അയര്‍ലാന്‍ഡ്. ഇവിടുത്തെ പബ്ബ് സംസ്‌കാരം വളരെ പ്രശസ്തമാണ്. ഇവിടുത്തെ പ്രശസ്തമായ ഗിന്നസ് എന്ന ഡ്രിങ്ക് നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഇവിടുത്തെ ബാര്‍ടെന്‍ഡര്‍മാര്‍ യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതാണ്.

ജപ്പാന്‍

ജപ്പാനിലെ ആളുകള്‍ വളരെ ഉപചാരമുള്ളവരാണ്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലമാണ് ഇവിടം. മികച്ചൊരു പൊതുഗതാഗത സംവിധാനം ജപ്പാനിലുണ്ട്. സത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള ക്യാരേജുകളുള്ള ട്രെയിനുകള്‍ ഇവിടെയുണ്ട്.

ഫ്രാന്‍സ്

പാരീസ് എന്നത് സ്നേഹിക്കപ്പെടുന്നവരുടെ നഗരം മാത്രമല്ല, ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പറ്റുന്നവരുടെ ഇടം കൂടിയാണ്. ഇവിടുത്തെ പൊതുഗതാഗത സംവിധാനം വളരെ മെച്ചപ്പെട്ടതായതിനാല്‍ എല്ലാ സ്ഥലത്തും സുഗമമായി യാത്ര ചെയ്യാം. നഗരത്തില്‍ തന്നെ താമസ സൗകര്യവും ആവശ്യത്തിനുണ്ട്.

This post was last modified on May 19, 2019 4:16 pm