X
    Categories: യാത്ര

ശ്മശാനങ്ങള്‍ക്കായി കാത്തിരിക്കുന്ന മൃതദേഹങ്ങള്‍ക്ക് ഒരു ആഡംബര ഹോട്ടല്‍

ഈ ഹോട്ടലിലെ മുറികളില്‍ ഡബിള്‍ബെഡും ടെലിവിഷനും ഫര്‍ണിച്ചറുമാണുള്ളത്. ഇടത്തരം മുറികളും, പണം കൂടുതല്‍ നല്‍കിയാല്‍ കുറച്ച് കൂടി ആഡംബരമുള്ള മുറികളും ഇവിടെ ലഭ്യമാണ്

ജീവിച്ചിരിക്കുമ്പോള്‍ ആഡംബര ഹോട്ടലില്‍ സുഖജീവിതം നയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ?. അപ്പോള്‍ മരിക്കുമ്പോള്‍ ആ ജീവിതം സാധ്യമാവുകയാണെങ്കിലോ? ജപ്പാനിലെ ഒസാകയില്‍ ഇത്തരത്തില്‍ ഒരു ആഡംബര ഹോട്ടല്‍ ഉണ്ട്. ദി ഹോട്ടല്‍ റിലേഷന്‍ അല്ലെങ്കില്‍ ‘ഇതായി ഹോട്ടേരു’ എന്നാണ് ഇതിന്റെ പേര്.

ഇന്ത്യയിലെ മരണാനന്തര ചടങ്ങുകള്‍ പോലെ തന്നെ ജപ്പാനിലും മരണശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കുകയും പിന്നീട് ചടങ്ങുകള്‍ നടത്തുകയും ചെയ്യുന്നു. ഈ ആഡംബര ഹോട്ടലില്‍ മൃതശരീരം സൂക്ഷിച്ചു വെയ്ക്കുന്നത് ജപ്പാനിലെ ഒരു പ്രവണതയായി ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

ജപ്പാനില്‍ ശ്മശാനങ്ങള്‍ വളരെ കുറവാണ്. ഉള്ള ശ്മശാനങ്ങള്‍ക്ക് വളരെയധികം അകലത്തിലുമാണ്. ശ്മശാനങ്ങളില്‍ എത്തുന്ന സമയത്ത് മറ്റ് സംസ്‌കാരചടങ്ങുകള്‍ നടക്കുകയാണെങ്കില്‍ അത് കഴിഞ്ഞിട്ടെ അടുത്ത മൃതശരീരം സംസ്‌കരിക്കാന്‍ സാധിക്കൂ. അങ്ങനെ കാത്തിരിക്കുന്ന മൃതശരീരം സൂക്ഷിക്കുന്നതിന് ഗ്ലാസ് കൊണ്ട് ആവരണം ചെയ്ത പ്രത്യേകം പെട്ടിയുമുണ്ട്.

ഈ ഹോട്ടലിലെ മുറികളില്‍ ഡബിള്‍ബെഡും ടെലിവിഷനും ഫര്‍ണിച്ചറുമാണുള്ളത്. ഇടത്തരം മുറികളും, പണം കൂടുതല്‍ നല്‍കിയാല്‍ കുറച്ച് കൂടി ആഡംബരമുള്ള മുറികളും ഇവിടെ ലഭ്യമാണ്. ഇങ്ങനെയൊരു ഹോട്ടല്‍ ജപ്പാനില്‍ വളരെ ഉപകാരപ്രദമാണ്. ജപ്പാനിലെ ജനസംഖ്യയില്‍ കൂടുതലും പ്രായമുള്ളവരാണ്. കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുന്നതിനാല്‍ ശ്മശാനങ്ങളില്‍ മരണദിനം തന്നെ ചടങ്ങുകള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇത് കൊണ്ടു തന്നെ ഈ ഹോട്ടലിന്റെ ബിസിനസ് വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

This post was last modified on September 10, 2018 11:32 am