X

സഞ്ചാരികള്‍ക്ക് യുഎഇ ഗവണ്‍മെന്റിന്റെ സമ്മാനം; വിസ ഫീസ് ഇല്ലാതെ 48 മണിക്കൂര്‍ ദുബായില്‍ തങ്ങാം

50 ദിര്‍ഹം (ഏകദേശം 900 രൂപ) ഫീസ് നല്‍കിയാല്‍ യുഎഇയില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ വരെ ചെലവഴിക്കാനും അവസരമുണ്ട്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി പുതിയ ട്രാന്‍സിറ്റ് വിസയുമായി യുഎഇ സര്‍ക്കാര്‍. തലസ്ഥാന നഗരത്തില്‍ രണ്ട് ദിവസം സൗജന്യമായി ചിലവഴിക്കാനും അനുമതി നല്‍കുന്നതാണ് പുതിയ വിസ നിയമ മാറ്റങ്ങള്‍. ഇതുകൂടാതെ, 50 ദിര്‍ഹം (ഏകദേശം 900 രൂപ) ഫീസ് നല്‍കിയാല്‍ യുഎഇയില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ വരെ ചെലവഴിക്കാനും അവസരമുണ്ട്.

ട്രാന്‍സിറ്റ് വിസ അനുവദിക്കാന്‍ സഞ്ചാരികള്‍ക്കായി എയര്‍പോര്‍ട്ടില്‍ എക്സ്പ്രസ് കൗണ്ടറുകള്‍ ആരംഭിക്കും. ചൈന 72 മണിക്കൂറാണ് യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിച്ചിരിക്കുന്നത്. നിരവധി ഷോപ്പിംഗ് മാളുകളും വമ്പന്‍ കെട്ടിട സമുച്ചയങ്ങളുമുള്ള ദുബായില്‍ അനേകം യാത്രക്കാരാണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. 1.5 മില്യണ്‍ ബ്രിട്ടീഷ് യാത്രക്കാരാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്.

ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ പ്രശസ്തമായ ബുര്‍ജ് ഖലീഫയുടെ 148-മത്തെ നിലയില്‍ നിന്നുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്. ടൂറിസം മെച്ചപ്പെടുത്താന്‍ നിരവധി പദ്ധതികളാണ് ദുബായ് ഒരുക്കുന്നത്. കൂടാതെ, റെസ്റ്ററോന്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ടൂറിസം മുനിസിപ്പാലിറ്റി ഫീസുകള്‍ പത്തു മുതല്‍ ഏഴ് ശതമാനം വരെ ദുബായ് വെട്ടിക്കുറച്ചിട്ടുമുണ്ട്. നിയമമാറ്റം വൈകാതെ പ്രാബല്യത്തിലാകുമെന്നാണ് യുഎഇ ഗവണ്‍മെന്റ് അറിയിച്ചിരിക്കുന്നത്.

ലങ്ക: കണ്ണും മനവും കവരുന്ന രാവണ രാജ്യം

‘അതൊരു ശവപറമ്പാണ്, കമ്മ്യൂണിസ്റ്റ് സ്മാരകങ്ങളുടെ സെമിത്തേരി’!

മെസിയുടെ ഓട്ടോഗ്രോഫ് വാങ്ങാന്‍ ആലപ്പുഴയില്‍ നിന്നും സൈക്കിള്‍ ചവിട്ടി റഷ്യയിലേക്ക്; ക്ലിഫിന്‍, നിങ്ങളാണ് താരം

ലോകത്തെ തീര്‍ച്ചയായും കാണേണ്ട മ്യൂസിയങ്ങള്‍


അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 24, 2018 12:59 pm