X

ടൂറിസം വികസനം, ആയുര്‍വേദം പ്രചരിപ്പിക്കല്‍: ആയുര്‍ബോധ പദ്ധതിയുമായി കെടിഡിസി

ആയുര്‍വേദ-ടൂറിസവുമായി ബന്ധപ്പെട്ട് ലോകത്തെ തന്നെ ഏറ്റവും വലിയ പദ്ധതിയാണിതെന്നാണ് ടൂറിസം വകുപ്പ് അവകാശപ്പെടുന്നത്.

ടൂറിസത്തേയും ആയുര്‍വേദത്തേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആയുര്‍ബോധ പദ്ധതിയുമായി കെടിഡിസി. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആയുര്‍വേദ-ടൂറിസവുമായി ബന്ധപ്പെട്ട് ലോകത്തെ തന്നെ ഏറ്റവും വലിയ പദ്ധതിയാണിതെന്നാണ് ടൂറിസം വകുപ്പ് അവകാശപ്പെടുന്നത്. ടൂറിസ്റ്റുകള്‍ക്ക് കേരളത്തിലെ എല്ലാ കെടിഡിസി റിസോര്‍ട്ടുകളിലും ആയുര്‍വേദ ക്ലാസുകള്‍ക്ക് അവസരമൊരുക്കും.

പഞ്ചകര്‍മ ചികിത്സയുടെ അടിസ്ഥാനഘട്ടങ്ങളും മറ്റും പരിശീലിപ്പിക്കും. ആയുര്‍വേദ പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, കെടിഡിസി എംഡി ആര്‍ രാഹുല്‍, വ്യവസായികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. കോവളത്തെ സമുദ്ര, തേക്കടിയിലെ ആരണ്യനിവാസ്, മൂന്നാറിലെ ടീ കണ്‍ട്രി, കൊച്ചിയിലെ ബോള്‍ഗാട്ടി റിസോര്‍ട്ട് തുടങ്ങിയവയിലെല്ലാം വിപുലമായ പരിശീലന സൗകര്യങ്ങള്‍ ഒരുക്കും.

This post was last modified on November 30, 2018 10:44 am