സഞ്ചാരികള്‍ എപ്പോഴും സാധാരണയില്‍ നിന്ന് വ്യത്യസ്തമായ സ്ഥലങ്ങളിലേക്ക് യാത്ര പോകാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ സഞ്ചാരികളും വിത്യസ്തരല്ല. ട്രാവല്‍ സെര്‍ച്ച് എന്‍ജില്‍ കയാക്ക് (KAYAK) റിപ്പോര്‍ട്ട് പ്രകാരം 2018-ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സ്ഥലം മോസ്‌കോയാണ്. തൊട്ടുപിന്നിലുള്ളത് ഇസ്താംബുള്ളാണ്.
ഓരോ വര്‍ഷവും ഇന്റര്‍നെറ്റില്‍ മോസ്‌കോയെ തിരയുന്നത് 115% വര്‍ദ്ധിക്കുന്നു. ഇത് മോസ്‌കോയുടെ റാങ്കിംഗ് മെച്ചപ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2017-ല്‍ 70-ാം സ്ഥാനത്തുണ്ടായിരുന്ന മോസ്‌കോ ഇപ്പോള്‍ 46-ാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇന്ത്യന്‍ സഞ്ചാരികള്‍ എത്തുന്നതിന് അനുസരിച്ചാണ് റാങ്കിംഗ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
റാലേ-ദര്‍ഹാം, പ്രേഗ്, മ്യുണിച്ച്, വാന്‍കോവര്‍, ഹോ ചി മിന്‍ സിറ്റി, ഷാംങ്ഗായി, ഡെട്രോയ്റ്റ്, സിയോള്‍ എന്നിവയാണ് മോസ്‌കോയ്ക്കും ഇസ്താന്‍ബുളിനും ഒപ്പം പട്ടികയില്‍ ഇടം നേടിയ മറ്റ് പ്രധാന സ്ഥലങ്ങള്‍. ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഏഷ്യന്‍ പസഫിക് (APAC) മേഖലകളിലെ സ്ഥലങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റഷ്യയാണ് ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. വര്‍ഷം തോറും ഇന്റര്‍നെറ്റില്‍ റഷ്യയെ തിരയുന്നത് 154% വര്‍ദ്ധനവ് ആണ്. 104%ത്തോടെ തായ്വാനാണ് രണ്ടാം സ്ഥാനത്ത്. ബുസാന്‍, ചിയാങ് മെയ്, ദുബായ്, ഗോള്‍ഡ് കോസ്റ്റ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് സ്ഥലങ്ങള്‍
‘എല്ലാവര്‍ക്കും അവരവരുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ വളരെ ഇഷ്ടമാണ്. അതേസമയം, ലോകത്ത് അധികം ആര്‍ക്കും അറിയാത്ത മനോഹരമായ സ്ഥലങ്ങളുമുണ്ട്. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് എപ്പോഴും പുതിയ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്നതാണ് ഇഷ്ടം.’- കയാക്കിന്റെ ഇന്ത്യ ആന്‍ഡ് മിഡില്‍ ഈസ്റ്റ് ഡയറക്ടറായ അഭിജിത് മിശ്ര പറഞ്ഞു.
ഈ വര്‍ഷത്തെ കണ്ടെത്തലുകള്‍ പ്രകാരം ഭൂരിപക്ഷം ഇന്ത്യക്കാരും പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി സന്ദര്‍ശിക്കാനാണ് ഇഷ്ടപ്പെടുന്നത്. റഷ്യ, ടര്‍ക്കി, ചെക്ക് റിപ്പബ്ലിക്, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളില്‍ ആരും സന്ദര്‍ശിക്കാത്ത ഡെസ്റ്റിനേഷനുകള്‍ കണ്ടെത്താനാണ് അവര്‍ ഇഷ്ടപ്പെടുന്നതെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടുന്നു.
This post was last modified on October 5, 2018 12:35 pm
Leave a Comment