X
    Categories: യാത്ര

ജടായുവിലെ പുതുവര്‍ഷ ആഘോഷങ്ങള്‍ ഗവര്‍ണ്ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും: ഒപ്പം അനിത ഷെയ്ഖിന്റെ ഇന്‍ഡി പോപ്പ് സംഗീത നിശയും

എല്‍ഇഡി ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാകും ജടായുവില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതെന്ന് ജടായു ഏര്‍ത്ത് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു

ലോക ടൂറിസം ഭൂപടത്തില്‍ ഏറ്റവും വലിയ പക്ഷിശില്‍പ്പമെന്ന ഖ്യാതി സ്വന്തമാക്കിയ ചടയമംഗലത്തെ ജടായു എര്‍ത്ത്‌സ് സെന്ററില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ ഗവര്‍ണ്ണര്‍ ജ. പി സദാശിവം ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 31ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും..

എല്‍ഇഡി ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാകും ജടായുവില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതെന്ന് ജടായു ഏര്‍ത്ത് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9 മണി മുതല്‍ പ്രശസ്ത ഗായിക അനിത ഷെയ്ഖ് നയിക്കുന്ന ഇന്‍ഡിപോപ്പ് (Indipop) സംഗീതനിശയും അരങ്ങേറും. പുതുവര്‍ഷാഘോഷങ്ങളില്‍ ഭാഗമാകുന്നതിന് പ്രത്യേക ടിക്കറ്റും ഉണ്ട്.

എന്‍ കെ പ്രേമചന്ദ്രന്‍ എംപി, ചടയമംഗലം എംഎല്‍എ മുല്ലക്കര രത്നാകരന്‍, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരാകും. കൂടാതെ ഈ മാസം 22ന് ആരംഭിച്ച ജടായു കാര്‍ണിവലിന്റെ ഭാഗമായി തെരുവ് മാജിക് ഷോ, പൊയ്ക്കാല്‍ നടത്തം, തനത് ഭക്ഷ്യമേള എന്നിവയും എല്ലാദിവസവും സംഘടപ്പിച്ചിട്ടുണ്ട്. ജടായു കാര്‍ണിവല്‍ ജനുവരി 22ന് സമാപിക്കും.

This post was last modified on December 30, 2018 1:23 pm