X
    Categories: യാത്ര

ഒരു കാല്‍ ഇല്ലാതെ അരുണിമ കീഴടക്കിയ അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടി ‘വിന്‍സണ്‍ മാസിഫി’നെ കുറിച്ച് അറിയാം

1957-ല്‍ അമേരിക്കന്‍ നാവിക വിമാനത്തിന്റെ ടീമാണ് പര്‍വ്വതത്തിന്റെ സാന്നിധ്യം പുറംലോകത്ത് നിന്ന് ആദ്യം തിരച്ചറിഞ്ഞത്.

ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ചിരിക്കുകയാണ് അരുണിമ സിന്‍ഹ. ഒരു കാല്‍ ഇല്ലാതെ അരുണിമ ‘വിന്‍സണ്‍ മാസിഫ്’ കീഴടക്കിയപ്പോള്‍ അഭിമാനര്‍ഹമായ ഒരു റെക്കോര്‍ഡും സ്വന്തമാക്കി. അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ട് വിന്‍സന്‍ കീഴടക്കുന്ന ആദ്യ അംഗപരിമത വനിതയായി അരുണിമ സിന്‍ഹ. അരുണിമ കീഴടക്കിയ മൗണ്ട് വിന്‍സന്‍ ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞ കൊടുമുടിയാണ്.

അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ വിന്‍സണ്‍ മാസിഫ്, എല്‍സ്വര്‍ത്ത് പര്‍വ്വതനിരയുടെ ഭാഗമാണ്. ദക്ഷിണധ്രുവത്തില്‍ നിന്ന് 1200 കി.മീ അകലെ സ്ഥിതിചെയ്യുന്ന ഈ കൊടുമുടിക്ക് 4892 മീറ്റര്‍ ഉയരവും (16,050 അടി) 21 കിലോമീറ്റര്‍ നീളവും 13 കിലോമീറ്റര്‍ വീതിയുമുണ്ട്. 1957-ല്‍ അമേരിക്കന്‍ നാവിക വിമാനത്തിന്റെ ടീമാണ് പര്‍വ്വതത്തിന്റെ സാന്നിധ്യം പുറംലോകത്ത് നിന്ന് ആദ്യം തിരച്ചറിഞ്ഞത്.

എവറസ്റ്റിന് പിന്നാലെ മൗണ്ട് വിന്‍സനും; അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുന്ന ആദ്യ അംഗപരിമത വനിതയായി അരുണിമ

അന്റാര്‍ട്ടിക്കാ ഗവേഷണങ്ങള്‍ക്ക് പണം വകയിരുത്തുന്നതിനെ പിന്തുണച്ചിരുന്ന അമേരിക്കന്‍ കോണ്‍ഗ്രസംഗം കാള്‍ ജി വിന്‍സന് ആദരവായിട്ട് കൊടുമുടിക്ക് ‘മൗണ്ട വിന്‍സണ്‍’ എന്ന് നാമകരണം ചെയ്യുകയായിരുന്നു. യുഎസ് നേവിയുടെ ബേര്‍ഡ് സ്‌റ്റേഷനിലെ സൈനിക വിമാനമാണ് കൊടുമുടിയെക്കുറിച്ച് പുറംലോകത്ത് എത്തിച്ചത്.

രണ്ട് വര്‍ഷത്തിന് ശേഷം 1959ല്‍ കൊടുമുടിയുടെ ഉയരം കണക്കാക്കാനും കഴിഞ്ഞു. 5140 മീറ്ററായിരുന്നു കൊടുമുടിയുടെ ഉയരമായിരുന്നു അന്ന് ധരിച്ചുവച്ചിരുന്നത്. 1966-ല്‍ നിക്കൊളസ് ക്ലിഞ്ചിന്റെ അമേരിക്കന്‍ സംഘമാണ് ആദ്യമായി കൊടുമുടി കീഴടക്കിയത്. കിഴക്കന്‍ ഭാഗത്തൂടെയുള്ള പര്‍വ്വതാരോഹണത്തില്‍ വിജയിച്ചത് 2001ലെ കോണാര്‍ഡ് അങ്കറിന്റെ പര്യവേക്ഷണ സംഘത്തിനാണ്. 2006 നവംബറില്‍ ഒന്നിന് വിന്‍സണ്‍ മാസിഫ എന്ന പേരും കൂടി ചേര്‍ത്തു.

വിന്‍സണ്‍ മാസിഫിന്റെ ചിത്രങ്ങളും വീഡിയോകളും കാണാം..