X
    Categories: യാത്ര

അനുമതിയില്ലാതെ എവറസ്റ്റ് ഒറ്റക്ക് കയറി തുടങ്ങിയ സാഹസിക പര്‍വ്വതാരോഹകനെ പിടികൂടി

എവറസ്റ്റിന്റെ ബേസ് ക്യാമ്പില്‍ എത്തിയപ്പോഴാണ് അധികൃതരുടെ മുമ്പില്‍ ഈ പര്‍വ്വതാരോഹകന്‍ പെട്ടത്

പല യാത്രികര്‍ക്കും സാഹസികത ഹരമാണ്. പര്‍വ്വതാരോഹകര്‍ ആണെങ്കില്‍ പറയുകയും വേണ്ട. ഇവിടെ മൗണ്ട് എവറസ്റ്റ് കയറുവാന്‍ ഒരു സൗത്ത് ആഫ്രിക്കകാരന്‍ എത്തിയത് യതൊരു രേഖയുമില്ലാതെയാണ്. അതും പോരാഞ്ഞ് കക്ഷി വേറെ ആരെയും കൂട്ടാതെ ഒറ്റക്ക് അങ്ങ് കയറി തുടങ്ങി. അവസാനം എവറസ്റ്റിന്റെ ബേസ് ക്യാമ്പില്‍ എത്തിയപ്പോഴാണ് അധികൃതരുടെ മുമ്പില്‍ ഈ പര്‍വ്വതാരോഹകന്‍ പെട്ടത്. മതിയായ രേഖകളില്ലാതെ എവറസ്റ്റ് കയറിയതിന് 43-കാരനായ റെയാന്‍ ഷീന്‍ ഡാവിയെയാണ് പിടികൂടിയത്.

നേപ്പാള്‍ വഴിയായിരുന്നു ഡാവിയുടെ മലകയറ്റം. നേപ്പാള്‍ അധികതര്‍ ഡാവിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുകയും 22000 ഡോളര്‍ പിഴയിടുകയും ചെയ്തു. വിദേശികള്‍ക്ക് 8848 മീറ്റര്‍ ഉയരമുള്ള ഈ മല കയറുന്നതിന് 11000 ഡോളര്‍ തുക അടച്ച് പാസും അനുമതിയുമൊക്കെ വാങ്ങണം. ഇതൊന്നുമില്ലാതെയാണ് എവറസ്റ്റ് കയറുന്നതിനുള്ള ബേസ് ക്യാമ്പില്‍ നിന്ന് അതായത് 6400 മീറ്റര്‍ (21000 അടി) ഉയരത്തില്‍ നിന്ന് തിങ്കളാഴ്ച ഡാവിയെ പിടികൂടിയത്.

അസാധാരണമായിരുന്നു അയാളുടെ മലകയറ്റം. എവറസ്റ്റിലേക്ക് ടീമില്ലാതെ പോകുന്നവര്‍ പോലും സഹായത്തിന് കൂടെ പ്രദേശവാസിയായ ഒരു ഷേര്‍പ്പയെയും ബേസ് ക്യാമ്പില്‍ സപ്പോര്‍ട്ടിനായി വലിയോരു ടീമും ഉണ്ടാകും. എന്നാല്‍ ഡാവിക്ക് ഇതൊന്നുമില്ലായിരുന്നു. ഡാവിക്ക് അഞ്ച് വര്‍ഷത്തേക്ക് നേപ്പാളിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. കൂടാതെ 10 വര്‍ഷത്തേക്ക് നേപ്പാളില്‍ മല കയറ്റം സാധ്യമാകില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഡാവി തന്റെ ഫെയ്‌സ്ബുക്കിലൂടെ എവറസ്റ്റ് മലകയറ്റത്തെ കുറിച്ച് പോസ്റ്റിട്ട് സ്റ്റാര്‍ ആയിരിക്കുകയാണ്. കാരണം ഒറ്റക്ക് എവറസ്റ്റ് ബേസ് ക്യാമ്പില്‍ എത്തുക എന്നത് തന്നെ ഒരു സാഹസികതയാണ്.

ഡാവിയുടെ പോസ്റ്റുകള്‍-

This post was last modified on May 9, 2017 10:17 am