X

യാത്രകള്‍ക്ക് വളര്‍ത്തു മൃഗങ്ങളെ കൊണ്ടു പോകുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

വളര്‍ത്തുമൃഗത്തെ കൂടി കൊണ്ടു പോകാന്‍ പറ്റിയ സ്ഥലമാണെന്ന് ആദ്യം ഉറപ്പ് വരുത്തുക. ആദ്യം ചെറിയ ചെറിയ യാത്രകള്‍ ശീലിപ്പിക്കുക.

അവധിക്കാല യാത്രകള്‍ക്ക് പോകുമ്പോള്‍ വളര്‍ത്തു മൃഗങ്ങളെ കൊണ്ടു പോകാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? വളര്‍ത്തു മൃഗങ്ങളെ കൂടെ കൊണ്ടു പോകുമ്പോള്‍ അവയുടെ ഭക്ഷണം, അവയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നൊക്കെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കാം..

യാത്രയ്ക്ക് വേണ്ടി വളര്‍ത്തു മൃഗങ്ങളെ ഒരുക്കാം: വളര്‍ത്തുമൃഗത്തെ കൂടി കൊണ്ടു പോകാന്‍ പറ്റിയ സ്ഥലമാണെന്ന് ആദ്യം ഉറപ്പ് വരുത്തുക. ആദ്യം ചെറിയ ചെറിയ യാത്രകള്‍ ശീലിപ്പിക്കുക. പിന്നീട് വലിയ യാത്രകളിലേക്ക് കടക്കുക. ദൂര യാത്രകള്‍ പോകുമ്പോള്‍ നിങ്ങളുടെ വളര്‍ത്തുമൃഗത്തിന്റെ പ്രതികരണം ഏത് വിധത്തിലാണെന്ന് വിലയിരുത്തുക.

താമസ കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കുക: വളര്‍ത്തു മൃഗങ്ങളുമായി താമസിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ കണ്ടെത്തുക. ഇക്കാര്യം പറഞ്ഞു കൊണ്ട് താമസസ്ഥലം മുന്‍കൂട്ടി ബുക്ക് ചെയ്യുക.

വളര്‍ത്തുമൃഗങ്ങളെ വെന്റിലേഷനുള്ള ക്യാരിയറില്‍ സുരക്ഷിതമായി കൊണ്ടു പോകുക: വിസ്താരമുള്ളതും ശുചിത്വമുള്ളതുമായ ക്യാരിയര്‍ തയ്യാറാക്കുക. ക്യാരിയര്‍ മറന്നു പോയിട്ടുണ്ടെങ്കില്‍ വളര്‍ത്തു മൃഗങ്ങളെ കാറിന്റെ വിന്‍ഡോ വഴി പുറത്തേക്ക് തലയിട്ട് ഇരുത്താന്‍ അനുവദിക്കാതെ ഇരിക്കുക.

ട്രാവല്‍ കിറ്റ്: മൃഗങ്ങളുടെ ഭക്ഷണങ്ങളും, മരുന്നുകളും, ബാഗുകളും തിരിച്ചറിയല്‍ രേഖകളും കൃത്യമായി ട്രാവല്‍ കിറ്റില്‍ സൂക്ഷിക്കുക. കൂടെ തലയിണയോ അവയ്ക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളോ സൂക്ഷിക്കുക.

നിങ്ങളുടെ വളര്‍ത്തുമൃഗത്തിന് ഭക്ഷണവും വെള്ളവും നല്‍കുക: യാത്ര പോകുമ്പോള്‍ നിങ്ങളുടെ വളര്‍ത്തു മൃഗത്തിന് നല്ല ഭക്ഷണവും വെള്ളവും കൊടുക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ വളര്‍ത്തുമൃഗം നല്ല ഭക്ഷണവും ശുദ്ധീകരിച്ച വെള്ളവും കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

This post was last modified on March 27, 2019 12:55 pm