X

ബാലിയിലേക്ക് പോകുന്ന സഞ്ചാരികള്‍ അറിയാന്‍; ഇന്തോനേഷ്യയില്‍ അവിവാഹിതരുടെ ലൈംഗികബന്ധം നിരോധിക്കുന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഈ നിയമങ്ങള്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ജോക്കോ വിദോദോയ്ക്ക് അയച്ച പരാതിയില്‍ മൂന്ന് ലക്ഷത്തോളം പേരാണ് ഒപ്പിട്ടിരിക്കുന്നത്.

ബാലിയിലേക്കോ ഇന്തോനേഷ്യയിലെവിടേക്കെങ്കിലുമോ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ രാജ്യത്ത് പുതുതായി നടപ്പാക്കാനൊരുങ്ങുന്ന ക്രിമിനല്‍ കോഡ് ബില്ലിനെക്കുറിച്ചും അറിയുന്നത് നല്ലതായിരിക്കും. അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ലിവിംഗ് ടുഗതറില്‍ ഏര്‍പ്പെടുന്നതും വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്നതും നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് ഇന്തോനേഷ്യയിലെ പുതിയ നിയമം. പുതിയ നിയമപ്രകാരം പ്രസിഡന്റിനെ അപമാനിക്കുന്നതും കുറ്റകരമാണ്.

 

അതേസമയം ഈ പുതിയ തീരുമാനത്തിനെതിരെ വന്‍തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഈ നിയമങ്ങള്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ജോക്കോ വിദോദോയ്ക്ക് അയച്ച പരാതിയില്‍ മൂന്ന് ലക്ഷത്തോളം പേരാണ് ഒപ്പിട്ടിരിക്കുന്നത്. തയ്യാറാക്കിയിരിക്കുന്ന എ-628 ആര്‍ട്ടിക്കിള്‍ വരും ദിവസങ്ങളില്‍ പാസാക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. സ്ത്രീകളുടെയും മതന്യൂനപക്ഷത്തിന്റെയും ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെയും അവകാശത്തിനും അഭിപ്രായ, സംഘടനാ സ്വാതന്ത്ര്യത്തിനും എതിരാണ് പുതിയ നിയമങ്ങള്‍ എന്നാണ് പല ഗ്രൂപ്പുകളും വാദിക്കുന്നത്. ‘സ്ത്രീകളെയും മത, ലൈംഗിക ന്യൂനപക്ഷങ്ങളെയും മാത്രമല്ല എല്ലാ ഇന്തോനേഷ്യക്കാരെയും ഇത് ബാധിക്കും. നിയമം പാസാക്കുന്നതിന് മുമ്പ് ഇത്തരം വകുപ്പുകള്‍ ഇതില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്’- ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചില്‍ സീനിയര്‍ റിസര്‍ച്ചര്‍ ആയ അന്‍ഡ്രിയാല് ഹര്‍സോനോ അറിയിച്ചു.

തയ്യാറാക്കിയ നിയമം അടുത്തയാഴ്ച പാസാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്. അതേസമയം ബാലി പോലുള്ള അവധിക്കാല കേന്ദ്രങ്ങളില്‍ ഇതെങ്ങനെ നടപ്പാക്കുമെന്നതില്‍ വ്യക്തതയില്ല.

This post was last modified on September 20, 2019 3:41 pm

Related Post
Leave a Comment