X
    Categories: യാത്ര

കൊട്ടാരങ്ങളുടെ നാടായ മൈസൂരുവിലേക്ക് പോകാം

ബാങ്കുവിളി, പ്രാര്‍ത്ഥനകള്‍, ദേവരാജ മാര്‍ക്കറ്റിലെ തിരക്ക്, രാവിലെ പ്രാതലിന് ദോശ അങ്ങനെ ഒരു മികച്ച ദിവസമായിരിക്കും മൈസൂരു സമ്മാനിക്കുന്നത്.

മൈസൂരു വര്‍ഷങ്ങളായി ടൂറിസ്റ്റ് മാപ്പുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചി, പുതുച്ചേരി പോലെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല. പണ്ട് മൈസൂര്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്നു ഇവിടം.  2014-ലാണ് മൈസൂര്‍ മൈസൂരു എന്ന് നാമകരണം ചെയ്യപ്പെട്ടത്. സംസ്‌കാരം, ആര്‍ക്കിടെക്ച്ചര്‍, ദൈവഭക്തിയുള്ള സ്ഥലം, മികച്ച സാക്ഷരത അങ്ങനെയെല്ലാം കൊണ്ടും വ്യത്യസ്തമാണ് മൈസൂരു.

കഴിഞ്ഞയിടയ്ക്കാണ് അഷ്ടാംഗ യോഗയില്‍ മൈസൂരു പ്രസിദ്ധമായത്. ഗോകുലം ആണ് ഇവിടെ യോഗയ്ക്ക് പേര് കേട്ട സ്ഥലം. ഇന്ത്യയിലെ ആദ്യ ആയുര്‍വേദിക് മെഡിക്കല്‍ സ്ഥാപനവും ഇവിടെയാണ്. 1908-ലാണ് ഇത് സ്ഥാപിച്ചത്. സംസ്‌കൃത പണ്ഡിതര്‍, പരമ്പരാഗത ഡോക്ടര്‍മാര്‍, മസ്സാജ് തെറാപ്പിസ്റ്റുകള്‍ എന്നിവര്‍ ഇവിടെ ധാരാളമുണ്ട്.

വിവിധ തരം ഭക്ഷണത്തിന് പേര് കേട്ട നഗരമാണ് മൈസൂരു. മൈസൂര്‍ മസാല ദോശ ആണ് ഇതില്‍ ഏറ്റവും പ്രസിദ്ധം. ഇഡ്ഡലി, വട, ഹൈദരാബാദി ബിരിയാണി (മട്ടണ്‍ ആണ് പ്രധാനം, ചിക്കനും മീനും ലഭിക്കും) എന്നിവയും മൈസൂരിലെ പ്രധാന വിഭവങ്ങളാണ്. ബാറും മദ്യ സ്റ്റോറുകളും നഗരത്തില്‍ ധാരാളമുണ്ട്. എന്നാല്‍ ലൈസന്‍സ് ചിലവുള്ളതായതിനാല്‍ അധികം ബാറുകള്‍ ഇവിടെ ലഭ്യമല്ല. ഇവിടുത്തെ ആളുകളെ പോലെ അതിരാവിലെ തന്നെ എഴുന്നേല്‍ക്കുകയാണെങ്കില്‍ ഒരുപാട് നല്ല അനുഭവങ്ങളായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ബാങ്കുവിളി, പ്രാര്‍ത്ഥനകള്‍, ദേവരാജ മാര്‍ക്കറ്റിലെ തിരക്ക്, രാവിലെ പ്രാതലിന് ദോശ അങ്ങനെ ഒരു മികച്ച ദിവസമായിരിക്കും നഗരം സമ്മാനിക്കുന്നത്.

എന്തൊക്കെ കാണാം

ചാമുണ്ഡി കുന്നില്‍ കയറാം

മൈസുരുവിന്റെ തെക്ക് കിഴക്കന്‍ ഭാഗത്താണ് ചാമുണ്ഡി കുന്നുകള്‍ സ്ഥിതി ചെയ്യുന്നത്. ക്ഷേത്രങ്ങളും പുള്ളിപ്പുലിയുടെ ആവാസകേന്ദ്രവുമാണ് ഈ കുന്ന്. ടൂര്‍ ബസ്സുകള്‍ കുന്നിന്റെ മുകളില്‍ നിങ്ങളെ എത്തിക്കും. എന്നാല്‍, മൈസൂരുവിന്റെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കണമെങ്കില്‍ 1000 പടികളും കയറി കുന്നിന് മുകളില്‍ കയറണം. സൂര്യോദയത്തിന് മുന്‍പ് യാത്ര ആരംഭിക്കുന്നതാണ് ഉത്തമം.

ഒരു കാല്‍നട യാത്ര

മൈസൂരുവിന്റെ പൈതൃകം ഒരാള്‍ക്ക് സ്വയം മനസിലാക്കാന്‍ പാടാണ്. അതിന് നിങ്ങളെ സഹായിക്കാന്‍ ഇവിടെ റോയല്‍ മൈസൂര്‍ വോക്‌സ് ഉണ്ട്. ഇത് നിങ്ങളെ നഗരങ്ങളിലെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോകും. ആദ്യം ആര്‍ക്കിടെക്ചര്‍ ചരിത്രം വിശദീകരിക്കും, പിന്നീട് ടൗണ്‍ ഹാള്‍, സില്‍വര്‍ ജൂബിലി ക്ലോക്ക് ടവര്‍, റോയല്‍ പാലസ്, ദേവരാജ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ കൊണ്ടു പോകും. ഇതോടൊപ്പം തെരുവോരത്തെ രുചിയേറിയ ഭക്ഷണങ്ങളും കഴിക്കാം. ഗുരു സ്വീറ്റ് മാര്‍ട്ടിലെ മൈസൂര്‍ പാക്ക്, മി. ബിഎല്‍ സുദര്‍ശന്‍സ് ഇന്ത്യ മില്‍ക്ക് ബാറിലെ ലസ്സി എന്നിവ ആസ്വദിക്കാം. സൈക്കിളും, തുറന്ന ജീപ്പ് സവാരിയും റോയല്‍ മൈസൂര്‍ വോക്‌സ് ഒരുക്കിയിട്ടുണ്ട്. മൈസൂര്‍ പാലസിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന കെആര്‍ മൊഹല്ല, ലക്ഷ്മിപുരം ജില്ലകളിലേക്കും യാത്ര ചെയ്യാവുന്നതാണ്.

ശ്രീരംഗപട്ടണത്തിന്റെ ക്ഷേത്ര ദ്വീപ്

കാവേരി നദിയിലെ ഒരു ക്ഷേത്ര ദ്വീപാണ് ശ്രീരംഗപട്ടണം. ഈ സ്ഥലം ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. അവിടുത്തെ പ്രധാന സന്ദര്‍ശന കേന്ദ്രം എന്നു പറയുന്നത് വൈഷ്ണവ ആരാധനാലയമായ ശ്രീരംഗസ്വാമി ക്ഷേത്രം, 1780-ല്‍ ടിപ്പു സുല്‍ത്താന്‍ പണി തീര്‍ത്ത സമ്മര്‍ പാലസ് എന്നിവയാണ്. നദിയിലേക്ക് ഇറങ്ങിപ്പോകുന്ന മൂന്ന് കടവുകള്‍ അതിരാവിലെ കാണാന്‍ മനോഹരമാണ്. സ്റ്റീഫന്‍ ഫാരല്‍സ്് മൈസൈക്കിള്‍ ടൂറില്‍ നഗരം ചുറ്റിക്കാണാന്‍ സഞ്ചാരികള്‍ക്ക് സൈക്കിള്‍ നല്‍കുന്നുണ്ട്. ഈ സൈക്കിള്‍ സവാരിയിലൂടെ ക്ഷേത്രങ്ങളും, നഗരത്തിലെ കാഴ്ചകളും, ഗ്രാമ ജീവിതത്തെ കുറിച്ചും മനസ്സിലാക്കാം. നഗരത്തില്‍ നിന്നും ദ്വീപിലേക്ക് പോകാന്‍ ഓട്ടോറിക്ഷകളും ലഭ്യമാണ്. ഹോട്ടല്‍ മയൂര റിവര്‍വ്യൂവില്‍ നിന്ന് ഒരു തണുത്ത ബിയര്‍ കൂടി കുടിച്ചാല്‍ യാത്ര അവസാനിക്കും.

മാര്‍ക്കറ്റുകളിലേക്ക് പോകാം

വ്യത്യസ്ത തരം സില്‍ക്ക് സാരികള്‍ക്ക് പ്രശസ്തമാണ് മൈസൂരു. സര്‍ക്കാര്‍ നടത്തുന്ന പരമ്പരാഗത കെഎസ്ഐസി സില്‍ക്ക് ഫാക്ടറി സൗജന്യയാത്രയാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. ഷോറൂമില്‍ എത്തിയാല്‍ വിവിധ തരം വസ്തുക്കള്‍ മാന്യമായ വിലയ്ക്ക് ലഭിക്കും. പൂക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യജ്ഞനങ്ങള്‍, ശര്‍ക്കര എന്നിവ ദേവരാജ മാര്‍ക്കറ്റില്‍ ലഭ്യമാണ്. രാവിലെ ആറ് മുതല്‍ രാത്രി എട്ടരവരെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്തുള്ള ഗാന്ധിസ്‌ക്വയറിലും വ്യത്യസ്ത വിഭവങ്ങള്‍ ലഭിക്കും. ഇന്ത്യയുടെ ജൈവ മുന്നേറ്റത്തിന് ഇവിടുത്തെ യോഗ പരിപാടി സഹായിച്ചു. നിരവധി ജൈവ കടകളാണ് ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ദാട്ടു ഓര്‍ഗാനിക്കാണ് ഇവിടുത്തെ പ്രധാന കടകളിലൊന്ന്.

കൊളോണിയല്‍ ഡ്രിങ്ക്സ് കഴിക്കാം

ഇന്‍ഡോ-സാറാനെക് ആര്‍ക്കിടെക്ചറല്‍ ശൈലിയില്‍ നിര്‍മ്മിച്ച ജഗന്‍മോഹന്‍ പാലസും, മൈസൂരു പാലസും സന്ദര്‍ശിച്ചാല്‍ ഇവിടുത്തെ പൈതൃകത്തെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. ലളിത മഹലാണ് നഗരത്തിലെ രണ്ടാമത്തെ വലിയ പാലസ്. പണ്ട് മഹാരാജാവിന്റെ ബ്രിട്ടീഷ് അതിഥികള്‍ സ്ഥിരം വരുന്ന കേന്ദ്രവുമായിരുന്നു ഇത്. സര്‍ക്കാര്‍ നടത്തുന്നൊരു ഹോട്ടലാണ് ഇത്. നല്ല ഡ്രിങ്ക്സ് കിട്ടുന്ന മൈസൂരുവിലെ മികച്ചൊരു ഹോട്ടല്‍ കൂടിയാണ് ഇത്. പഴയ ബില്യാഡ് ടേബിളില്‍ ഇരുന്ന് ഗിംമ്ലെറ്റ് ബ്ലഡി മേരി പോലുള്ള ഡ്രിങ്ക് കഴിക്കുന്നത് ആലോചിച്ച് നോക്കൂ.

എവിടെ നിന്ന് ഭക്ഷണം കഴിക്കാം

ഹോട്ടല്‍ ഒര്‍ജിനല്‍ വിനായക മൈലാരിയില്‍ നിന്ന് ദോശ കഴിക്കാം

മൈസൂരുവില്‍ ദോശകള്‍ വളരെ പ്രശസ്തമാണ്. എങ്കിലും മൈലാരിയിലെ ദോശയാണ് ഏറ്റവും രുചികരമെന്നാണ് എല്ലാവരും പറയുന്നത്. ഉള്ളിയും വെണ്ണയും ഇട്ടാണ് ചൂട് ദോശയുണ്ടാക്കുന്നത്. ദോശയ്ക്കൊപ്പം തേങ്ങ ചമ്മന്തിയും ഉണ്ടാകും. ഇതിന് മുന്‍പായി ഇഡ്ഡലിയും കോഫിയും കഴിക്കാവുന്നതാണ്. ദേവരാജ് യുആര്‍എസ് റോഡിലെ ദോശ പോയിന്റിലെ ദോശകളും പ്രശസ്തമാണ്.

ഹോട്ടല്‍ ആര്‍ആര്‍ആര്‍

ആന്ധ്ര വിഭവങ്ങള്‍ കഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഹോട്ടല്‍ ആര്‍ആര്‍ആറിലേക്ക് പോകാം. ഇവിടുത്തെ നോണ്‍വെജ് ഭക്ഷണങ്ങളാണ് ആളുകള്‍ക്ക് പ്രിയപ്പെട്ടത്. വെജിറ്റേറിയന്‍ ഭക്ഷണങ്ങളും ഇവിടെ ലഭ്യമാണ്. ഇവിടുത്തെ ചിക്കന്‍ റോസ്റ്റും, ചിക്കന്‍ ബിരിയാണിയും, മട്ടണ്‍ ബിരിയാണിയുമാണ് ആളുകള്‍ കൂടുതലും വാങ്ങുന്നത്.

അനിമ മാധവ ഭവന്‍

അനിമ മാധവ ഭവനില്‍ ആയുര്‍വ്വേദവുമായി ബന്ധപ്പെട്ട വിഭവങ്ങളാണുള്ളത്. മിക്ക ഭക്ഷണങ്ങളും സവാളയോ, വെളുത്തുള്ളിയോ ഇടാതെയാണ് ഇവിടെ ഉണ്ടാക്കുന്നത്. പരമ്പരാഗത കര്‍ണ്ണാടക ഭക്ഷണങ്ങളായിരിക്കും ഇവിടെ കൂടുതലായും ലഭിക്കുന്നത്.

ഭക്ഷണം കഴിക്കാന്‍ പറ്റിയ മൈസൂരുവിലെ മറ്റിടങ്ങള്‍

കേരളത്തിലെ ഭക്ഷണങ്ങള്‍ക്കായി ചേട്ടായീസ് മെസി (ഹെര്‍ബല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്)ലേക്ക് പോകാം. ഐടി ജോലിക്കാരാണ് ഈ പ്രദേശത്ത് കൂടുതലുമുള്ളത്. അപ്പം, മുട്ടക്കറി, റോസ്റ്റ് മീറ്റ്, മീന്‍ വറുത്തത് എന്നിവ ഇവിടെ ലഭ്യമാണ്. ലക്ഷ്മിപുരത്തില്‍ നാഗരത്ന ആര്‍ റാവു ഭര്‍ത്താവ് രാഘവേന്ദ്രയും ഭക്ഷണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നു. ആത്മീയ ചിന്തകനായ കൃഷ്ണമൂര്‍ത്തിയുടെ ബന്ധു കൂടിയാണ് കെവിവി പ്രിന്റിംഗ് പ്രസ് ഉടമയായ രാഘവേന്ദ്ര. ഗ്രീന്‍ ലീഫ് (12th Cross, Kalidasa Road) ഒരു നല്ല വെജിസ്റ്റബിള്‍ റെസ്റ്റുറന്റാണ്. അക്ബര്‍ ഹോട്ടലിലെ ഒര്‍ജിനല്‍ ഹോട്ടല്‍ ഹനുമന്തു മറ്റൊരു പ്രശസ്തമായ ഹോട്ടലാണ്. മട്ടണ്‍ പുലാവാണ് ഇവിടുത്തെ പ്രശസ്ത വിഭവം. ഹോട്ടല്‍ ശ്രീ ദുര്‍ഗ്ഗ ഭവനിലെ പ്രശസ്തമായ വിഭമാണ് ബിസി ബെലെ ബാത്ത് (spiced lentil rice).

Related Post
Leave a Comment