X
    Categories: യാത്ര

സന്ദര്‍ശകരെ വിസ്മയിപ്പിച്ച് സ്വീഡനില്‍ മഞ്ഞ് കൊട്ടാരം

1989ലാണ് ഈ ആശയത്തിന് തുടക്കം കുറിച്ചത്. ഏകദേശം 30,000 ക്യൂബിക് മീറ്റര്‍ മഞ്ഞാണ് ഇത്തവണ ഉപയോഗിച്ചിരിക്കുന്നത്. 500 ടണ്‍ തെളിമയുള്ള ഐസാണ് ശില്‍പങ്ങള്‍ നിര്‍മ്മിക്കുതിനായി ഉപയോഗിച്ചിരിക്കുന്നത്

സമീപത്തുള്ള നദിയില്‍ നിന്നും മഞ്ഞ് ശേഖരിച്ച്, എല്ലാ വര്‍ഷം സ്വീഡനിലെ ലാപ്ലാന്റില്‍ നിര്‍മ്മിക്കുന്ന ഐസ്‌ഹോട്ടല്‍ ആണിത്. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ കലാകാരന്മാരാണ് ഓരോ മുറിയും രൂപകല്‍പന ചെയ്യുന്നത്. ഇത്തവണ ബഹിരാകാശ മനുഷ്യനും മഞ്ഞ് രാജ്ഞിയുമാണ് പ്രധാന പ്രമേയങ്ങള്‍. മുപ്പത്തഞ്ച് സ്യൂട്ടുകളാണ് ഹോട്ടലില്‍ ഉള്ളത്. 17 രാജ്യങ്ങളില്‍ നിന്നുള്ള 36 കലാകാരന്മാരാണ് ഇത്തവണ രൂപകല്‍പന നിര്‍വഹിച്ചിരിക്കുത്.

1989ലാണ് ഈ ആശയത്തിന് തുടക്കം കുറിച്ചത്. ഏകദേശം 30,000 ക്യൂബിക് മീറ്റര്‍ മഞ്ഞാണ് ഇത്തവണ ഉപയോഗിച്ചിരിക്കുന്നത്. 500 ടണ്‍ തെളിമയുള്ള ഐസാണ് ശില്‍പങ്ങള്‍ നിര്‍മ്മിക്കുതിനായി ഉപയോഗിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും പുതുമയുള്ള രൂപത്തിലാണ് ഐസ്‌ഹോട്ടല്‍ തുറക്കുന്നത്. ഇത്തവണ മഞ്ഞില്‍ തീര്‍ത്ത ഒച്ചുകളും മുയലുകളും ബഹിരാകാശ സഞ്ചാരികളും ഒക്കെ നിങ്ങളെ സ്വാഗതം ചെയ്യാന്‍ ഉണ്ടാവും. എന്നാല്‍ ഹോട്ടലിന്റെ കവാടത്തില്‍ വടക്കന്‍ വെളിച്ചം (Northern Light) തിളങ്ങുന്ന കാഴ്ചയാണ് ഏറ്റവും മനോഹരം. 2017 ഡിസംബര്‍ മുതല്‍ 2018 മാര്‍ച്ച് വരെയാണ് ഇത്തവണത്തെ സന്ദര്‍ശനകാലം.