X

കെ2 മലനിരകളുടെ നിഗൂഡതയില്‍ ആകര്‍ഷിക്കപ്പെട്ടുപോയ ഒരു ഫോട്ടോഗ്രാഫര്‍

അഴിമുഖം പ്രതിനിധി

കെ2 മലനിരകളുടെ നിഗൂഡതയില്‍ ആകര്‍ഷിക്കപ്പെട്ടുപോയ ഒരു ഫോട്ടോഗ്രാഫര്‍. പീറ്റര്‍ ജന്‍ ജുറക്കയെ അങ്ങനെ വിശേഷിപ്പിക്കാം. വടക്കന്‍ പാക്കിസ്ഥാനിലെ മലനിരകളിലൂടെ യാത്ര ചെയ്താല്‍ ജുറക്കയെ വിഴ്ത്തിയ ആ മലനിരകളില്‍ നമ്മുക്ക് എത്താം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മലപ്രദേശങ്ങളിലൊന്നാണ് ഈ ഭാഗം. കാഴ്ചകള്‍കൊണ്ട് നമ്മെ ഉന്മാദാമാക്കുവാന്‍ തക്ക സമ്പന്നമാണ് അവിടുത്തെ ഓരോയിടങ്ങളും. പാക്കിസ്ഥാനിലെ കെ2 മലനിരകള്‍ ഏതോരു സാഹസിക സഞ്ചാരിയെയും കൊതിപ്പിക്കുന്ന ഇടമാണ്.

വമ്പന്‍ കൊടുമുടികളിലെ ചിത്രങ്ങള്‍ കൊണ്ട് ലോകറിക്കോര്‍ഡ് ഇട്ട സ്വിസ് ഫോട്ടോഗ്രാഫറായ പീറ്റര്‍ ജന്‍ ജുറക്ക പാക്കിസ്ഥാനിലെ കെ2 മലനിരകളില്‍ തന്റെ അനുഭവം വരച്ചിട്ടപ്പോള്‍ ആ മലമ്പാത തേടി പല സാഹസിക പ്രേമികളും അങ്ങോട്ടുള്ള യാത്ര തുടങ്ങി കഴിഞ്ഞു. ലോകത്തിലെ വിവിധ കൊടുമുടികളില്‍ തന്റെ കാല്‍പാദം പതിപ്പിച്ച വ്യക്തിയാണ് ജുറക്ക. സൗത്ത് ആഫ്രിക്ക, ലെസ്‌തോ, ഈജിപ്ത്, ഉഗാണ്ട, മംഗോളിയ, ഗ്രീന്‍ലാന്‍ഡ്, ക്യൂബ, റഷ്യാ, ജര്‍മ്മനി തുടങ്ങി പലയിടങ്ങളിലും ചിത്രങ്ങള്‍ എടുക്കുന്നതിനും ഫിലിം മേക്കിംഗിനുമായി ജുറക്ക എത്തിയിട്ടുണ്ട്.

ജുറക്ക പലപ്പോഴും ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ മലമുകളിലെ ചിത്രങ്ങള്‍ വല്ലാത്ത ഒരു അനുഭവമാണ് പകര്‍ന്നു നല്‍കുന്നത്. മലകയറ്റത്തിന്റെ ഭാഗമായി കെ2 മലനിരകളില്‍ എത്തിയ ജുറക്ക ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ മനോഹരമാണ്. കെ2-വിനെക്കുറിച്ച് ജുറക്ക പറയുന്നത്-

‘കെ2-വിന് നിഗൂഡമായ ഒരു ആകര്‍ഷണീയതയുണ്ട്. അങ്ങോട്ട് പോകുവാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ ആകെ പരിഭ്രത്തിലായിരുന്നു. പക്ഷെ അവിടുത്തെ എന്റെ അനുഭവം എന്നെ ഞെട്ടിച്ചു. അവരുടെ അതിഥ്യ മര്യാദയും, ദയയും, പാക്കിസ്ഥാനികളുടെ വ്യക്തിപ്രഭാവവും അഭിനന്ദനാര്‍ഹമാണ്.’

സമുദ്രാനിരപ്പില്‍ നിന്ന് 8611 മീറ്റര്‍ ഉയരത്തിലുള്ള കെ2-വില്‍ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് ചിത്രം പകര്‍ത്തിയ ജുറക്ക ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡും നേടി.

കെ2-വില്‍ നിന്ന് ജുറക്ക പകര്‍ത്തിയ ചിത്രങ്ങള്‍-


കൂടുതല്‍ വായനയ്ക്ക്-https://goo.gl/ESTE3S

This post was last modified on December 6, 2016 6:00 pm