X

കലാഭവന്‍ മണിയുടെ സിനിമകള്‍ സംവരണ സിനിമകള്‍; സിനിമയില്‍ ജാതി വിവേചനമുണ്ട്‌; തുറന്നടിച്ച് ഹരീഷ് പേരടി

സവര്‍ണ്ണസിനിമകളെ കോടിക്ലബില്‍ കയറ്റണമെങ്കില്‍ 60 ശതമാനവും പാവപ്പെട്ട ദളിതര്‍ ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറണമെന്നും പേരടി

കലാഭവന്‍ മണി നായകനായിരുന്ന സിനിമകളെ സംവരണസിനിമകളായി കണക്കാക്കിയിരുന്നതായി നടന്‍ ഹരീഷ് പേരടി. മലയാള സിനിമാരംഗത്ത് കടുത്ത ജാതിവിവേചനമുണ്ടെന്ന് ഹരീഷ് തുറന്നെഴുതി. കലാഭവന്‍ മണി നായക വേഷം ചെയ്ത സിനിമകളെ മണിസിനിമകളെന്ന പേരില്‍ കീഴാള സിനിമാ കാറ്റഗറിയിലേക്ക് ഒതുക്കിയാതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സവര്‍ണ്ണസിനിമകളെ കോടിക്ലബില്‍ കയറ്റണമെങ്കില്‍ 60 ശതമാനവും പാവപ്പെട്ട ദളിതര്‍ ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറണമെന്നും പേരടി കുറിച്ചു.

ഹരീഷിന്റെ പോസറ്റ്:

നായകന്‍ ഹിന്ദുവാണെങ്കില്‍ നായരായിരിക്കും… ക്രസ്ത്യാനിയാണെങ്കില്‍ കത്തോലിക്കനായിരിക്കും.. മുസ്ലിമാണെങ്കിലും സ്ഥിതി ഇതുതന്നെ വെളുത്ത നിറമുളള തറവാടി.. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗ്ഗക്കാര്‍ക്കുമൊന്നും കഥയില്ലാജീവിതവുമില്ലാസിനിമയില്‍….. ഇനി എപ്പോഴെങ്കിലും ഇവന്റെ കഥ പറയാന്‍ ആരെങ്കിലും തയ്യാറായല്‍ വെളുത്ത സവര്‍ണ്ണനായ താരത്തെ കരിപൂശി ദളിതനാക്കും… സകലകലാവല്ലഭനായ കലാഭവന്‍ മണിക്ക് ഹാസ്യ നടനായി എല്ലാ സവര്‍ണ്ണ സിനിമകളിലും സ്ഥാനമുണ്ടായിരുന്നു… പക്ഷെ മണി നായകനായപ്പോള്‍ അതിനെ മണി സിനിമകള്‍ എന്ന പേരില്‍ സംവരണ സിനിമകളായി കണക്കാക്കപ്പെട്ടു....

കലാഭവന്‍ മണി: കടങ്ങള്‍ വഴിയുള്ള കള്ളക്കടത്ത്

ജാതി കേരളം; പന്തളം ബാലനെ മലയാള സിനിമ പുറത്താക്കിയത് ഇങ്ങനെ

This post was last modified on November 25, 2017 6:14 pm