X

വിജയ് എത്തി അനിതയുടെ വീട്ടില്‍

നീറ്റ് പരീക്ഷയ്‌ക്കെതിരേ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്

നീറ്റ് പരീക്ഷയ്‌ക്കെതിരേ പോരാടുകയും ഒടുവില്‍ മെഡിക്കല്‍ പ്രവേശനം കിട്ടാതെ വന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തമിഴ്‌നാട് സ്വദേശിനിയായ ദളിത് വിദ്യാര്‍ഥിനി അനിതയുടെ വീട് നടന്‍ വിജയ് സന്ദര്‍ശിച്ചു. അനിതയുടെ മരണത്തില്‍ തന്റെ ദുഃഖം അദ്ദേഹം കുടുംബാംഗങ്ങളോട് രേഖപ്പെടുത്തി. അനിതയുടെ വീട്ടില്‍ എത്തിയ വിജയം പെണ്‍കുട്ടിയുടെ പിതാവിനെ തറയില്‍ ഇരുന്ന് ആശ്വസിപ്പിക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

നേരത്തെ അനിതയുടെ മരണത്തില്‍ രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ ഒട്ടനവധി ചലച്ചിത്ര താരങ്ങളും തങ്ങളുടെ ദുഃഖം പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു.സംഗീതസംവിധായകനുമായ ജി.വി.പ്രകാശ്, സംവിധായകന്‍ പാ.രഞ്ജിത്ത് എന്നിവര്‍ അരിയലൂര്‍ ജില്ലയിലെ കുഴുമൂര്‍ ഗ്രാമത്തിലുള്ള അനിതയുടെ വീട്ടില്‍ സംസ്‌കാരച്ചടങ്ങിന് എത്തിയിരുന്നു. നടന്‍ സൂര്യ പ്രമുഖ തമിഴ് പത്രത്തില്‍ ‘നീറ്റി’നെതിരേ ലേഖനമെഴുതിയിരുന്നു.

അനിതയുടെ മരണത്തെ തുടര്‍ന്നു ‘നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) എതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുകയാണ് തമിഴ്‌നാട്ടില്‍. കനക്കുന്നതിനിടെയാണ് വിജയ്‌യുടെ സന്ദര്‍ശനം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ തെരുവില്‍ പ്രക്ഷോഭത്തിലാണ്.

അനിതയുടെ മരണം ദളിത് വിഷയമായി കാണേണ്ടതില്ലെന്ന സംവിധായകന്‍ അമീറിന്റെ പ്രസ്താവനയ്‌ക്കെതിരേ അതേ വേദിയില്‍ തന്നെ സംവിധായകന്‍ പാ. രഞ്ജിത്ത് പൊട്ടിത്തെറിച്ചതും നേരത്തെ വാര്‍ത്തയായിരുന്നു.

ഞാനിപ്പോഴും താമസിക്കുന്നത് ചേരിയിലാണ്, ഞങ്ങളിപ്പോഴും ദളിതരാണ്; പാ രഞ്ജിത്ത്

This post was last modified on September 11, 2017 12:31 pm