X

വായുമലിനീകരണം; 2017ൽ ഇന്ത്യയിൽ മരിച്ചത് പന്ത്രണ്ട് ലക്ഷത്തിലധികം പേരെന്ന് റിപ്പോര്‍ട്ട്

ശ്വാസകോശാർബുദം, ഹൃദയാഘാതം, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയുടെയെല്ലാം മുഖ്യകാരണം വായുമലിനീകരമാണെന്നും പഠനം സ്ഥാപിക്കുന്നുണ്ട്.

2017 ൽ ഇന്ത്യയിൽ ഏകദേശം പന്ത്രണ്ട് ലക്ഷം ആളുകൾ വായുമലിനീകരണം  മൂലമുണ്ടായ ആരോഗ്യപ്രശനങ്ങൾ കൊണ്ട് മരിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന റിപ്പോർട്ട് പുറത്ത്. വായുമലിനീകരണത്തെ കുറിച്ച് തയ്യാറാക്കിയ സമഗ്ര പഠന റിപ്പോർട്ട്  “ഗ്ലോബൽ എയർ 2019′ ൽ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.

2017 ൽ ലോകത്താകെ അഞ്ച്  മില്യൺ ആളുകൾ വായുമലിനീകരണം മൂലം മരിച്ചു എന്നാണ് റിപ്പോർട്ട് തെളിയിക്കുന്നത്. ഇന്ത്യയിലും ചൈനയിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഈ രണ്ട് രാജ്യങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം കൂട്ടിയാൽ ആഗോള തലത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ പകുതിയിലേറെ വരും.

യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് എഫ്ഫക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്(HEI) ആണ് പഠന ഫലനങ്ങൾ പുറത്ത് വിട്ടത്. ഇന്ത്യയിൽ മറ്റ് ആരോഗ്യപ്രശ്ങ്ങളെക്കാളൊക്കെ വലിയ പ്രശ്‌നമാണ് വായുമലിനീകരണം എന്നാണ് പഠനം കണ്ടെത്തുന്നത്. പുകവലിയേക്കാൾ കൂടുതൽ ആളുകളെ കൊല്ലുന്നത് നഗരത്തിലെ വായുമലിനീകരണമാണ്.  ശ്വാസകോശാർബുദം, ഹൃദയാഘാതം, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയുടെയെല്ലാം മുഖ്യകാരണം വായുമലിനീകരമാണെന്നും പഠനം സ്ഥാപിക്കുന്നുണ്ട്.

അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന വായുമലിനീകരണം മൂലം ആയുർദൈർഖ്യം ആഗോളതലത്തിൽ 20 മാസം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇന്ത്യയിലെ അവസ്ഥ  കുറച്ച് കൂടി രൂക്ഷമാണ്. ഇതേ അവസ്ഥ തുടരുകയാണെങ്കിൽ ആയുർദൈർഖ്യംഏകദേശം രണ്ടര വർഷത്തോളം കുറഞ്ഞേക്കും.  പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന, എൽ പി ജി പ്രോഗ്രാം, സ്വച്ച് ഭാരത് മുതലായവയൊക്കെ ഇപ്പോഴത്തെ അവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പ്രത്യാശിക്കുന്നുണ്ട്.

This post was last modified on April 4, 2019 5:01 pm