X

അട്ടപ്പാടിയിലെ ആള്‍ക്കൂട്ടക്കൊല; മോശമായി ട്വീറ്റ് ചെയ്തതിന് ഇന്‍ഡ്യാ ടുഡേ മാപ്പ് പറഞ്ഞു

ബര്‍ക്കാ ദത്ത് ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ ട്വീറ്റിനെതിരെ രംഗത്ത് വന്നിരുന്നു.

അട്ടപ്പാടിയില്‍ മോഷണ കുറ്റം ആരോപിച്ചു ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ഇന്‍ഡ്യാ ടുഡെയുടെ ട്വീറ്റ് വിവാദത്തില്‍. ‘മോഷ്ടാവെന്ന സംശയത്തില്‍ 27 വയസ്സുകാരനെ തല്ലിക്കൊന്നു. ആദിവാസിയെ കൊല്ലാന്‍ ഈ കാരണം ഓകെയാണോ?’എന്നായിരുന്നു ട്വീറ്റ്. ബര്‍ക്കാ ദത്ത് ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ ട്വീറ്റിനെതിരെ രംഗത്ത് വന്നിരുന്നു.

പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഖേദ പ്രകടനവുമായി ഇന്‍ഡ്യാ ടുഡേ രംഗത്ത് എത്തി. ട്വീറ്റിന്റെ തലക്കെട്ട് ചിലര്‍ക്ക് അനുചിതമായി തോന്നിയതിനെ തുടര്‍ന്ന് ഖേദം രേഖപ്പെടുത്തുന്നു എന്നാണ് ഇന്‍ഡ്യാടുഡേ പിന്നീട് ചെയ്ത ട്വീറ്റ്. “ഒരു കൊലപാതകവും ന്യായീകരിക്കാവുന്നതല്ല. നിയമം കയ്യിലെടുത്തുകൊണ്ട് ഒരു സംഘം ആളുകള്‍ നടത്തിയ ക്രൂര കൃത്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ.” ഇന്ത്യാ ടുഡേ വിശദീകരിച്ചു.

This post was last modified on February 23, 2018 2:18 pm