ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന കാര്യം അറിഞ്ഞില്ലെന്ന യേശുദാസിന്റെ വാദം തിരുത്തി ഭാഗ്യലക്ഷ്മി. ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കൃത്യമായി അദ്ദേഹത്തെ അറിയിച്ചിരുന്നതാണെന്നാണ് ഭാഗ്യലക്ഷ്മി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. പരിപാടി ബഹിഷ്‌കരിക്കുകയാണെന്ന് എഴുതിയ കത്ത് ദാസേട്ടനെ വായിച്ചു കേള്‍പ്പിച്ചിരുന്നു. കത്തില്‍ we are not attending the function എന്ന് കൃത്യമായി എഴുതിയിട്ടുണ്ടായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
പങ്കെടുത്ത് അവാര്‍ഡ് സ്വീകരിക്കാനുള്ള യേശുദാസിന്റെയും ജയരാജിന്റെയും നിലപാടിനോടും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും യേശുദാസും ജയരാജും വിട്ടുനില്‍ക്കുന്നത് നിങ്ങളുടെ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്തുമല്ലോ എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഭാഗ്യലക്ഷ്മിയുടെ മറുപടി ഇതായിരുന്നു; അതിപ്പോള്‍ എന്താ പറയുക? എല്ലാ വിഷയത്തിലും ഇങ്ങനെ ഉണ്ടാകുമല്ലോ. ചതിയും വഞ്ചനയും ഉണ്ടാകും.
This post was last modified on May 3, 2018 5:10 pm
Leave a Comment