X

ബെംഗളുരു ഇന്ന് ‘അവള്‍ക്കൊപ്പം’

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താരംസംഘടനയായ എ.എം.എം.എയുടെ നിലപാടിനെതിരെ രൂക്ഷ പ്രതികരണവുമായി ബംഗളുരുവിലെ ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ താരംസംഘടനയായ എ.എം.എം.എയുടെ നിലപാടിനെതിരെ രൂക്ഷ പ്രതികരണവുമായി ബംഗളുരുവിലെ ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍. ആക്രമണത്തിന് ഇരയായ നടിക്കും അവര്‍ക്കൊപ്പം നിലകൊള്ളുന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവിനും പിന്തുണ പ്രഖ്യാപിച്ച് ഇന്ന് വിവിധ പരിപാടികളാണ് ബംഗളുരുവില്‍ ഒരുക്കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്. നേരത്തെ എ.എം.എം.എയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയിരുന്നെങ്കിലും സംഘടനയുടെ കഴിഞ്ഞ യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് നാലു വനിതാ അഭിനേതാക്കള്‍ താരസംഘടനയില്‍ നിന്ന് രാജി വയ്ക്കുകയും നിരവധി പേര്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

വൈകിട്ട് അഞ്ചരയ്ക്ക് ഇന്ദിരാ നഗറിലെ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) ഹാളിലാണ് ചടങ്ങ് നടക്കുകയെന്ന് നടന്‍ പ്രകാശ് ബാരെ വ്യക്തമാക്കി. നടന്‍ പ്രകാശ് രാജ്, സംവിധായികയും കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരിയുമായ കവിത ലങ്കേഷ്, സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്, ദേശീയ പുരസ്‌കാര ജേതാവ് സംവിധായകന്‍ ഉണ്ണി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായിയ കേതന്‍ മേത്തയുടെ ‘മിര്‍ച്ച് മസാല’യും ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര മേഖലയില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനം സംബന്ധിച്ച്

‘അവള്‍ക്കൊപ്പം’ എന്ന പേരില്‍ സംവാദവും സംഘടിപ്പിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരായ ഗീതാ അറവമുദന്‍, ധന്യാ രാജേന്ദ്രന്‍ എന്നിവരാണ് സംവാദത്തിലെല മോഡറേറ്റര്‍മാര്‍.

ഇവരാണ് സൂപ്പര്‍സ്റ്റാറുകള്‍; ഈ ഐക്യദാര്‍ഢ്യത്തിന് ബിഗ് സല്യൂട്ട്

അമ്മയെ ഇനി ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്നു വിളിക്കാലോ, അല്ലേ?

ദിലീപിനായി ഇന്‍ഡസ്ട്രി എന്ത് റിസ്കും എടുക്കും; കാരണമുണ്ട്

ജനപ്രിയ നായകനു വേണ്ടി ജനപ്രിയ നായകനാല്‍ എഴുതപ്പെട്ട ഒരു തിരക്കഥ!

This post was last modified on July 13, 2018 12:06 pm