X

ശബരിമല ഫോട്ടോ ഷൂട്ടുകാരനെ പോലീസ് പിടിച്ചു:എന്നിട്ടും കുപ്രചരണം അവസാനിപ്പിക്കാതെ ഡല്‍ഹി ബിജെപി

ചിത്രം തയ്യാറാക്കിയ ആള്‍ക്കെതിരെ കേസ് എടുത്തതൊന്നും അറിയാതെയാണ് വ്യാജ പ്രചാരണം

ഫോട്ടോ ഷൂട്ട് നടത്തി തയ്യാറാക്കിയ വ്യാജ ചിത്രം ഉപയോഗിച്ച് ഡല്‍ഹിയില്‍ ബിജെപി നേതാക്കളുടെ സേവ് ശബരിമല പ്രചാരണം. ബിജെപി ഡല്‍ഹി വക്താവ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയുടെ നേതൃത്വത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന പരിപാടിയിലാണ് വ്യാജ ചിത്രം ഉപയോഗിച്ചുള്ള പ്രചാരണം. സേവ് ശബരിമല എന്നതാണ് പരിപാടിയുടെ വിഷയം. ബാനറിലും പോസ്റ്ററിലും ഉപയോഗിച്ചിരിക്കുന്നത് ശബരിമലയില്‍ ഭക്തര്‍ക്ക് നേരെ പോലീസ് മര്‍ദ്ദനം എന്ന വ്യാജേന ഫോട്ടോ ഷൂട്ട് നടത്തിയെടുത്ത ചിത്രമാണ്. കേരളത്തില്‍ പൊലീസുകാര്‍ വിശ്വാസികളെ തല്ലിയൊതുക്കുന്നു എന്നൊക്കെയാണ് ഈ വ്യാജ ചിത്രം വച്ചുള്ള പ്രചാരണം.

ചിത്രം തയ്യാറാക്കിയ ആള്‍ക്കെതിരെ കേസ് എടുത്തതൊന്നും അറിയാതെയാണ് വ്യാജ പ്രചാരണം. ഈ വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍ കുറുപ്പാണ് അറസ്റ്റിലായത്. ഡിവൈഎഫ്‌ഐ ചെന്നിത്തല മേഖലാ സെക്രട്ടറി എസ് ശരത്ബാബുവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. രാജേഷ് ആണ് അയ്യപ്പ വിഗ്രവുമായി നില്‍ക്കുമ്പോള്‍ അക്രമിക്കപ്പെടുന്നതായി അഭിനയിച്ചതും ഫോട്ടോ ഷൂട്ട് നടത്തിയതും.

രാജേഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത പോലീസ് കേരള പോലീസ് ആക്ട്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കഴിഞ്ഞമാസം നിലയ്ക്കലിലുണ്ടായ പോലീസ് നടപടിക്ക് ശേഷമാണ് ഈ പടം എടുത്തതെന്ന് ഫോട്ടോഗ്രാഫര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പ്രളയകേരളത്തെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യര്‍ ഇപ്പോള്‍ പറയുന്നുണ്ടാവും, വി ആര്‍ അഷെയിംഡ് ഓഫ് യു മിസ്റ്റര്‍ പിള്ള എന്ന്

കേരളം പിടിക്കാനൊരുങ്ങി വന്നപ്പോഴൊക്കെ അമിത് ഷാ തിരിഞ്ഞോടിയിട്ടുണ്ട്; പക്ഷെ ഇത്തവണയോ?

വേണമെങ്കില്‍ ജീവത്യാഗം; രാഹുല്‍ ഈശ്വറിനു മാത്രമല്ല ശശി രായാവിനുമുണ്ട് പ്ലാന്‍ എ ബി സികള്‍

This post was last modified on November 12, 2018 11:47 am