X

സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയം: സമരസമിതി; ആഹ്‌ളാദത്തോടെ പ്രതിഷേധക്കാര്‍ ( വീഡിയോ)

തീരുമാനത്തിൽ ഒത്തിരി സന്തോഷമുണ്ടെന്ന്  സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു.

ബലാല്‍സംഗക്കേസില്‍ ബിഷപ്പിന്റെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമെന്ന് സമര സമിതി. അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ വലിയ ആഘോഷങ്ങള്‍ക്കാണ് സമരപന്തല്‍ സാക്ഷ്യം വഹിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ നിലവില്‍ നിരാഹാരം തുടരുന്ന സാമൂഹിക പ്രവര്‍ത്തക പി ഗീത ഉള്‍പ്പെടെയുള്ളവര്‍ നിരാഹാരം അവസാനിപ്പിക്കുമെന്നും സമരസമിതി അറിയിച്ചു. അതേസമയം സമരം ആരംഭിച്ചു കൊണ്ട് ആദ്യം നിരാഹാരമിരുന്ന സ്റ്റീഫന്‍ ജോര്‍ജ് അല്‍പ സമയത്തിനകം സമരപന്തലില്‍ എത്തും.

അതേസമയം, തീരുമാനത്തിൽ ഒത്തിരി സന്തോഷമുണ്ടെന്ന്  സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. പക്ഷെ ഇത് കൊണ്ട് മാത്രം സംതൃപ്തരമല്ല. അറസ്റ് ഒരു പ്രഹനമായി മാറരുത്. അർഹിക്കുന്ന ശിക്ഷ ബിഷപ്പിനു കിട്ടണം. ഒരു ദിവസം വിഐപി ട്രീട്മെന്റും നൽകി ഇറക്കി വിടാൻ ആണെങ്കിൽ വീണ്ടും സമരമുഖത്തേക്ക് ഇറങ്ങേണ്ടി വരും. ഏറെ സ്വാധീനമുള്ള ഒരു പുരോഹിതൻ ആയിരുന്നതിനാൽ അറസ്റ് നടക്കുമോ എന്ന് ആശങ്കകൾ ഉണ്ടായിരുന്നു എങ്കിലും സമരവുമായി മുന്നോട്ടു പോകാൻ തന്നെ ആയിരുന്നു ഞങ്ങളുടെ തീരുമാനം.

വത്തിക്കാൻ ഫ്രാങ്കോയെ ബിഷപ്പ് അധികാരത്തിൽ നിന്ന് മാറ്റിയതും, പൊലീസിന് നൽകിയ മൊഴികളിലെ വൈരുധ്യവും അറസ്റ്റിലേക്ക് നയിക്കുമെന്ന് വാർത്തകൾ കണ്ടപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷ ആണ് ഇപ്പോഴത്തെ അറസ്റ് ആയി പരിണമിച്ചിരിക്കുന്നത്- കന്യാസ്ത്രീകള്‍ പറയുന്നു.

This post was last modified on September 21, 2018 3:17 pm