X

എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി

പേരിനെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സെന്‍സര്‍ബോര്‍ഡ്

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് റദ്ദാക്കി. സിനിമയുടെ പേരിനെതിരേ വീണ്ടും പരാതി കിട്ടിയതിനെ തുടര്‍ന്നാണ് നടപടിയെന്നു സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതിന്റെ കാരണമായി പറയുന്നു. സെന്‍സര്‍ഷിപ്പ് റദ്ദാക്കിയ ഉത്തരവ് സംവിധായകന് കൈമാറിയതായും വാര്‍ത്തകളില്‍ പറയുന്നു. ഇതോടെ ചിത്രം തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തടസമുണ്ടാകും. നേരത്തെ കേരള ഹൈക്കോടതി വിധി പ്രകാരം എസ് ദുര്‍ഗ ഗോവ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

സെക്‌സി ദുര്‍ഗയും നൂഡും: പഴയ പൈങ്കിളി നായികയ്ക്ക് മനസിലാകില്ല ഈ സിനിമകള്‍

സിനിമയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നാണ് സനല്‍കുമാര്‍ ശശിധരന്‍ പ്രതികരിച്ചത്. സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ വൃത്തികെട്ട കളിയാണെന്നും സംവിധായകന്‍ കുറ്റപ്പെടുത്തി.

ഇത് ഇന്ത്യയാണ്, ഹിറ്റ്‌ലറുടെ ജര്‍മനിയല്ല; സിനിമയോടുള്ള സംഘപരിവാര്‍ വെല്ലുവിളികളെ ഭയക്കരുത്‌

This post was last modified on November 28, 2017 4:16 pm