X

ചെ ഗവാര എന്നു വിളിക്കണം, ആ ടീഷര്‍ട്ടുകള്‍ മുതലാളിത്തത്തിന്റെ കച്ചവടതന്ത്രവും; ചെയുടെ മകള്‍ പറയുന്നു

ചെ യെ വാണിജ്യവത്കരിക്കാനുള്ള ശ്രമങ്ങളാണത്

തന്റെ പിതാവിന്റെ പേര് ഉച്ഛരിക്കേണ്ടത് ചെ ഗവാര എന്നാണെന്നു ഡോ. അലെയ്ഡ ഗവാര മാര്‍ച്ച്. ചെ ഗവാര വധിക്കപ്പെട്ടതിന്റെ അമ്പതാം വാര്‍ഷിക വേളയില്‍ ദി വീക്ക് അലെയ്ഡയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് ചെ യുടെ മകള്‍ ഇക്കാര്യം പറയുന്നത്. ഹവാനയിലെ വില്യം സോളാര്‍ ശിശുരോഗ ആശുപത്രിയിലെ ഡോക്ടറായ അലെയ്ഡ ചെ ഗവാര സ്റ്റഡി സെന്ററിന്റെ നടത്തിപ്പുകാരിയുമാണ്.

സ്‌നേഹനിധിയായിരുന്ന പിതാവായിരുന്നു ചെ എന്നോര്‍മിക്കുന്ന അലെയ്ഡ വിപ്ലവപ്രവര്‍ത്തനവും ഒളിപ്പോരാട്ടങ്ങളുമായി ചെ അകലെയായിരിക്കുമ്പോള്‍ വീട്ടിലെ അത്യാവശ്യകാര്യങ്ങള്‍ക്ക് തങ്ങളെ സഹായിക്കാന്‍ എത്തിയിരുന്ന ഫിഡല്‍ കാസ്‌ട്രോയും റാമിറോ വാല്‍ഡെസുമായിരിക്കുമെന്നും പറയുന്നു. ബൊളീവിയയിലെ വിപ്ലവം പരാജയപ്പെടാന്‍ കാരണം ഗറില്ല യുദ്ധത്തില്‍ ജനപങ്കാളിത്തം കുറഞ്ഞതാണെന്നും അഭിപ്രായപ്പെടുന്നു.

ചെ ഗവാരയുടെ പടവുമായി ഇറങ്ങുന്ന ടീഷര്‍ട്ടുകള്‍ മുതലാളിത്തത്തിന്റെ കച്ചവട തന്ത്രമാണെന്നു അലെയ്ഡ പറയുന്നു. ബിയര്‍ കുപ്പിയിലും സിഗരറ്റ് പായ്ക്കറ്റിലും പടം വരുമ്പോള്‍ പ്രതിഷേധിക്കാറുണ്ടെന്നും പറയുന്നു. ചെ യെ വാണിജ്യവത്കരിക്കാനാണ് ശ്രമിക്കുന്നതെങ്കിലും വിപ്ലവത്തെ കുറിച്ച് യുവാക്കളെ ഓര്‍മിപ്പിക്കാന്‍ അത് ഒരുതരത്തില്‍ സഹായിച്ചതായും അലെയ്ഡ ചൂണ്ടിക്കാണിക്കുന്നു.

This post was last modified on October 6, 2017 8:27 am