X

വസ്ത്രധാരണത്തെ വിമർശിച്ച ഓൺലൈൻ ആങ്ങളമാർക്ക് നടുവിരല്‍ കാണിച്ച് സാമന്ത

വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് പറയുന്നവര്‍ക്ക് വേണ്ടി എന്ന കുറിപ്പിനൊപ്പം നടുവിരൽ ചിത്രവും ചേർത്താണ് താരം പോസ്റ്റ് ചെയ്തത്.

ബിക്കിനി ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അധിക്ഷേപം ചൊരിഞ്ഞ സൈബര്‍ സദാചാരവാദികള്‍ക്ക് ചുട്ട മറുപടിയുമായി തെന്നിന്ത്യൻ നായികാ സാമന്ത അക്കിനേനി. ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ നടി പങ്കുവെച്ചിരുന്നു.

ഉടന്‍ തന്നെ സദാചാരികളുടെ കൂട്ടായ ആക്രമണുണ്ടാകുകയായിരുന്നു. വിവാഹിതയായ സാമന്ത ബിക്കിനി പോലെ അശ്ലീല വസ്ത്രങ്ങള്‍ ധരിക്കരുതെന്നായിരുന്നു കൂടുതല്‍ പേരുടെയും ഉപദേശം. വസ്ത്രധാരണത്തിലൂടെ സാമന്ത അക്കിനേനി കുടുംബത്തിന് പേരുദോഷമുണ്ടാക്കിയെന്നും ചിലര്‍ ആരോപിച്ചു. ഇതിനെതിരെയാണ് സാമന്ത പ്രതികരിച്ചത്.

വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് പറയുന്നവര്‍ക്ക് വേണ്ടി എന്ന കുറിപ്പിനൊപ്പം നടുവിരൽ ചിത്രവും ചേർത്താണ് താരം പോസ്റ്റ് ചെയ്തത്.

നേരത്തെയും സാമന്തയുടെ ബിക്കിനി ചിത്രങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. അപ്പോഴും സൂപ്പർ താരം മികച്ച മറുപടി നൽകിയിരുന്നു. ” എന്റെ നിയമങ്ങള്‍ എഴുതുന്നത് ഞാൻതന്നെയാണ്. എന്റെ നിയമം എഴുതാന്‍ നിങ്ങള്‍ വരേണ്ട, നിങ്ങള്‍ നിങ്ങളുടേത്..തന്നെ എഴുതിയാല്‍ മതി എന്നായിരുന്നു സാമന്തയുടെ അന്നത്തെ മറുപടി’.

This post was last modified on September 28, 2018 2:30 pm

Related Post
Leave a Comment