X

ശ്രീദേവിയുടേത് അസ്വാഭാവിക മരണം: മുങ്ങി മരിച്ചെന്ന് മരണ സര്‍ട്ടിഫിക്കറ്റ്

മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിയുകയായിരുന്നു. ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്.

ശ്രീദേവിയുടെ മരണം മുങ്ങിമരണമെന്ന് ദുബായ് അധികൃതരുടെ മരണ സര്‍ട്ടിഫിക്കറ്റ്. ബാത്ത് ടബില്‍ മുങ്ങി മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബാത്ത് ടബില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ ഭര്‍ത്താവ് ബോണി കപൂര്‍ കണ്ടെത്തിയത്. നേരത്തെ ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിയുകയായിരുന്നു. ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണ കാരണം എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നു.

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത, പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷിക്കും; മൃതദേഹം ഉടന്‍ വിട്ടുനല്‍കില്ല, ബോണി കപൂര്‍ ദുബായില്‍ തുടരും

This post was last modified on February 27, 2018 9:26 am