സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ ദുബായ് തട്ടിപ്പു കേസില്‍ സുപ്രധാന വഴിത്തിരിവ്. 13 കോടിയുടെ തട്ടിപ്പുകേസില്‍ പെട്ടത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയ് ബാലകൃഷ്ണനാണെന്ന് വ്യക്തമായി. തട്ടിപ്പിനിരയായ കമ്പനിയുടെ അധികൃതര്‍ പോളിറ്റ്ബ്യൂറോയ്ക്ക് പരാതി നല്‍കിയതോടെയാണ് പ്രതിക്കൂട്ടില്‍ ബിനോയിയും കോടിയേരി ബാലകൃഷ്ണനുമാണെന്ന് വ്യക്തമായത്.
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെയാണ് നേതാവിന്റെ മകനെ പ്രതിക്കൂട്ടിലാക്കി കോടികളുടെ തട്ടിപ്പുകേസ് പുറത്തുവന്നത്. ഇതില്‍ ഏറ്റവും സുപ്രധാനം കോടിയേരി കൂടി ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലാ സമ്മേളനമാണ്. കേസിന് പാര്‍ട്ടിയുമായി നേരിട്ട് ബന്ധമില്ലെങ്കിലും പല ആരോപണ പ്രത്യാരോപണങ്ങളാല്‍ കലുഷിതമായ അന്തരീക്ഷത്തില്‍ നേതൃത്വം കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്.
ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടേതാണ് പരാതി. ബിനോയ് കോടിയേരി നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരു ഓഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും(7.7 കോടി രൂപ) ബിനോയിയ്ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്നും നല്‍കിയെന്നാണ് കമ്പനിയുടെ പരാതിയില്‍ പറയുന്നത്.
ബിസിനസ് ആവശ്യത്തിന് നല്‍കിയ പണം 2016 ജൂണ്‍ ഒന്നിന് മുമ്പ് തിരിച്ചു നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്കര്കു വച്ചു നിര്‍ത്തി. അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്ക് പുറമെ 2,09,704 ദിര്‍ഹമാണ്(36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതി ചെലവും ചേര്‍ത്താണ് 13 കോടി രൂപയുടെ കണക്ക്.
പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതര്‍ കോടിയേരി ബാലകൃഷ്ണന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 2015 മുതല്‍ ബിനോയിക്ക് മേല്‍ പണം തിരിച്ചടിയ്ക്കാനുള്ള സമ്മര്‍ദ്ദം ചെലുത്തിയ ശേഷവും കാര്യം നടക്കാതെ വന്നതോടെയാണ് അവര്‍ കോടിയേരിയുമായി ബന്ധപ്പെട്ടത്. ഇതിനും പരിഹാരം കാണാതെ വന്നതോടെയാണ് അവര്‍ പോളിറ്റ് ബ്യൂറോയെ തന്നെ സമീച്ചത്. കോടിയേരി കൂടി അറിഞ്ഞ തട്ടിപ്പാണെന്നതിനാല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യത്തിലേക്കാണ് അദ്ദേഹം എത്തിച്ചേരുന്നത്.
അതേസമയം തനിക്കെതിരായ ആരോപണം തെറ്റാണെന്നും ബിസിനസ് പങ്കാളിയുമായി പണമിടപാടുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് ബിനോയ് ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. പണം മുഴുവന്‍ കൊടുത്തു തീര്‍ത്തതാണ്. ദുബായില്‍ പോകുന്നതിന് തനിക്ക് വിലക്കില്ലെന്നും ബിനോയ് പറയുന്നു. ബിനോയിയെ കൂടാതെ വ്യവസായിയും ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തും ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.
This post was last modified on January 24, 2018 12:43 pm
Leave a Comment