X

തമിഴകത്ത് കോഴിമുട്ടക്ക് 7 രൂപ; ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വില

പ്രതിദിനം 3.25 കോടി മുട്ടയാണ് നാമക്കലില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ 2.70 കോടി ആയി കുറഞ്ഞു. ഇതുകാരണമാണ് പെട്ടെന്ന് കോഴിമുട്ടക്ക് വില വര്‍ദ്ധിച്ചത്‌

തമിഴ്‌നാട്ടില്‍ കോഴിമുട്ടക്ക് ചരിത്രത്തിലേറ്റവും ഉയര്‍ന്ന വിലയെന്ന റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം മുട്ടക്ക് ഒറ്റയടിക്ക് 42 പൈസ ഉയര്‍ന്നു. മുട്ടയുടെ മൊത്തവ്യാപാരവില 5 രൂപയില്‍ നിന്നും പൊടുന്നനെ 5.20 ആയി ഉയരുകയായിരുന്നു. കഴിഞ്ഞദിവസം ചില്ലറവ്യാപാരം മുട്ട ഒന്നിന് 7 രൂപയായി. നാമക്കല്‍ മുട്ടവ്യാപാരികളുടെ ദേശീയവിലനിര്‍ണ്ണയസമിതി കഴിഞ്ഞ ദിവസം അടിയന്തിര യോഗം ചേര്‍ന്നു.

1982 മുതല്‍ നാമക്കലില്‍ ഈ സമിതിയാണ് മുട്ടയുടെ വില നിര്‍ണ്ണയിച്ചു വരുന്നത്. ഇതാദ്യമായാണ് ഇത്രയും വലിയ വിലക്കയറ്റം ഉണ്ടായതെന്ന് സമിതി അദ്ധ്യക്ഷന്‍ അഴിമുഖത്തോട് പറഞ്ഞു. മൊത്തവ്യാപാരത്തില്‍ മുട്ട ഒന്നിന് 5, രൂപയാകുന്നതും ആദ്യ സംഭവമാണെന്നും ഒരു ദിവസം 42 പൈസ വിലവര്‍ദ്ധിച്ചതും ചരിത്രത്തിലാദ്യമാണെന്നും ശെല്‍വരാജ് പറഞ്ഞു.

മുട്ട ഉല്‍പ്പാദനം കുറഞ്ഞതാണ് വിലവര്‍ദ്ധനവിന്റെ മുഖ്യകാരണമെന്ന് സമിതി അറിയിച്ചു. പ്രതിദിനം 3.25 കോടി മുട്ടയാണ് നാമക്കലില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇത് കഴിഞ്ഞ ദിവസങ്ങളില്‍ 2.70 കോടി ആയി കുറഞ്ഞു. ഇതുകാരണമാണ് പെട്ടെന്ന് കോഴിമുട്ടക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില നിര്‍ണ്ണയിക്കാന്‍ കാരണമെന്നും സമിതി അദ്ധ്യക്ഷന്‍ പറഞ്ഞു.

 

This post was last modified on November 17, 2017 11:49 am