X

എന്തുകൊണ്ട് റഫേലില്‍ കോടതി ഇടപെടേണ്ട കാര്യമില്ല?; സുപ്രിംകോടതി പറഞ്ഞ അഞ്ച് കാര്യങ്ങള്‍

കോടതി ഇടപെടേണ്ട കാര്യമില്ലെന്നും വില നിര്‍ണയം പരിശോധിക്കുന്നത് ഈ കോടതിയുടെ ചുമതലയില്‍ പെടുന്ന കാര്യമല്ലെന്നും സുപ്രിംകോടതി

റഫേല്‍ ഇടപാടിലൂടെ 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയ തീരുമാനത്തില്‍ സംശങ്ങളൊന്നുമില്ലെന്നാണ് ഇന്ന് സുപ്രിംകോടതി വിലയിരുത്തിയിരിക്കുന്നത്. യുദ്ധവിമാനങ്ങളുടെ ആവശ്യം രാജ്യത്തിനുണ്ടെന്നും ഇതില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് കരുതുന്നതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് വിധിച്ചു. കൂടാതെ ഇതില്‍ കോടതി ഇടപെടേണ്ട കാര്യമില്ലെന്നും വില നിര്‍ണയം പരിശോധിക്കുന്നത് ഈ കോടതിയുടെ ചുമതലയില്‍ പെടുന്ന കാര്യമല്ലെന്നും വിധിന്യായത്തില്‍ പറയുന്നു. സുപ്രിംകോടതിയുടെ അഞ്ച് നിരീക്ഷണങ്ങള്‍ ഇങ്ങനെ:

1. റഫേല്‍ കരാറില്‍ ഇടപെടേണ്ടതിന്റെയോ വിലനിര്‍ണയം പരിശോധിക്കേണ്ടതിന്റെയോ ആവശ്യകത കണ്ടെത്താന്‍ കോടതിക്കായില്ല. അതുപോലെ അംബാനിയെ ഓഫ്‌സെറ്റ് പാര്‍ട്ണറാക്കിയതിനെക്കുറിച്ചും സംശയമൊന്നുമില്ല.

2. ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ പ്രക്രിയയില്‍ ഇടപെടേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

3. സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് തെളിവുകളില്ല.

4. റഫേല്‍ വിമാനങ്ങളുടെ വിലനിര്‍ണയിക്കുന്നത് ഈ കോടതിയുടെ ഉത്തരവാദിത്വമല്ല.

5. റഫേല്‍ കരാറിലെ തീരുമാനത്തെ സംശയിക്കേണ്ട ഒരു സാഹചര്യവുമില്ല.

LIVE: സുപ്രീം കോടതി വിധിയോടെ റാഫേൽ വിഷയം അവസാനിക്കുന്നില്ലെന്ന് കോൺഗ്രസ്

This post was last modified on December 14, 2018 1:27 pm