X

എംഎം മണിയുടെ ഊളമ്പാറ പ്രസ്താവനക്കെതിരെ കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍

കുതിരവട്ടം, ഊളമ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ അന്തേവാസികള്‍ ആരുടെയും തമാശയല്ല

മന്ത്രി എംഎം മണി ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നടത്തിയ ഊളമ്പാറ പ്രസ്താവനക്കെതിരെ കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ ഐഎഎസ് രംഗത്ത്. കുതിരവട്ടം, ഊളമ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ അന്തേവാസികള്‍ ആരുടെയും തമാശയല്ലെന്നും അവിടെ ഒരു തവണ എങ്കിലും പോയി അവിടത്തെ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇപ്പറഞ്ഞത് മനസ്സിലാവുമെന്നാണ് പ്രശാന്ത് നായരുടെ പ്രതികരണം. തന്റെ ഫേസ്ബുക്കിലാണ് പ്രശാന്ത് പ്രതികരണം പോസ്റ്റ് ചെയ്തിരിക്കുന്നത്.

This post was last modified on April 24, 2017 8:05 am