കതുവായില്‍ എട്ടുവയസുകാരിക്ക് നേരിടേണ്ടി വന്ന ക്രൂരതയില്‍ ഇന്ത്യയുടെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. രാജ്യത്തെ സത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ആവശ്യപ്പെട്ടും കതുവായിലേയും ഉന്നാവോയിലേയും ഇരകള്‍ക്ക് നീതി തേടിയും ജനങ്ങള്‍ തെരുവുകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തുകയാണ്. ഇതിനിടയിലാണ് തന്റെ മകള്‍ നിഷയ്ക്ക് ഒരു വാഗ്ദാനം നല്‍കുന്നത്. തന്റെ ട്വിറ്റര്‍ പേജില്‍ നിഷയെ മാറോട് ചേര്‍ത്തുകൊണ്ടുള്ള ചിത്രത്തിനൊപ്പം സണ്ണി ലിയോണ്‍ കുറിച്ചിരിക്കുന്ന വരികള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
എന്റെ ഹൃദയത്തിന്റെ, ആത്മാവിന്റെ, ശരീരത്തിന്റെ ഓരോ അണുവിനാലും ഞാന്‍ നിന്നെ ഈ ലോകത്ത് ദുഷ്ടത ചെയ്യുന്ന ആരില്‍ നിന്നും എന്തില്‍ നിന്നും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുകയാണ്. നിന്റെ സുരക്ഷയ്ക്കു വേണ്ടി ഞാനെന്റെ ജീവന് തന്നെ നല്‍കും. കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും ആപത്തുകളില്‍ നിന്നും ദുഷടന്മാരില് നിന്നും സുരക്ഷിതത്വം അനുഭവപ്പെടണം. കുഞ്ഞുങ്ങളെ നമ്മളോട് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്താം. എന്തുവിലകൊടുത്തും അവരെ സംരക്ഷിക്കാം; സണ്ണി ലിയോണിന്റെ വാക്കുകള്‍.
സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും 2017 ല്‍ ആണ് നിഷയെ ദത്ത് എടുക്കുന്നത്. നിഷയെ കൂടാതെ രണ്ടു കുട്ടികള്‍ കൂടിയുണ്ട് സണ്ണി ലിയോണിനും വെബ്ബറിനും. ഇരട്ടകളായ ആഷെറും നോഹും. ഇവരെയും ഈ വര്‍ഷം ദത്ത് എടുത്തതാണ്.
This post was last modified on April 14, 2018 3:57 pm