X

ലൈംഗികാരോപണ ജീവനക്കാരെ ഒഴിവാക്കാന്‍ ഗൂഗിള്‍ ചിലവഴിച്ചത് 732.33 കോടി; അമിത് സിംഗാള്‍ രാജിവച്ചപ്പോള്‍ കൊടുത്തത് 244 കോടി

“ഇത് ഞങ്ങളുടെ കൂടെ അഭിമാനത്തിന്റെ വിഷയമാണ്. ഞങ്ങൾ ഓഹരി വാങ്ങിയ ഒരു കമ്പനിയിൽ ബലാത്സംഗകർക്ക്  ഭീമമമായ തുക നൽകി പ്രോത്സാഹിപ്പിക്കുന്നത് അത്യധികം സ്ത്രീവിരുദ്ധമാണ്.” ഓഹരി ഉടമകൾ

ലൈംഗികാരോപണ കേസുകളിൽ കുറ്റക്കാരാണെന്ന് തെളിയുന്ന ഗൂഗിൾ ജീവനക്കാർക്ക് രാജിവെച്ചൊഴിയുമ്പോൾ പാരിതോഷികമായി കമ്പനി നൽകുന്നത് ലക്ഷങ്ങൾ.  നിരന്തരം ലൈംഗികാരോപണം നേരിട്ടിരുന്ന അമിത് സിംഗാൾ ഒടുവിൽ രാജിവെച്ച് ഒഴിയുമ്പോൾ ഗൂഗിളിൽ നിന്ന് അയാൾക്ക് ലഭിച്ചത്  35 മില്യൺ ഡോളറാണ് (ഏകദേശം 2441127500 ഇന്ത്യന്‍ രൂപ). അടുത്ത കാലത്തായി ലൈംഗികാരോപണം നേരിട്ടവർക്ക് രാജിവെച്ച് പോകുമ്പോൾ നല്കാൻ മാത്രമായി ഗൂഗിൾ കമ്പനി ചിലവഴിച്ചത് ഏകദേശം 105 മില്യൺ ഡോളറാണ് (ഏകദേശം 7323382500 ഇന്ത്യന്‍ രൂപ) . ഗൂഗിൾ കമ്പനിയുടെ നടപടിക്കെതിരെ ഓഹരി ഉടമകൾ ശക്തമായി  പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയപ്പോഴാണ് ഈ അപകടകരമായ പ്രവണതയെക്കുറിച്ച് പുറം ലോകം അറിയുന്നത്. “ഇത് ഞങ്ങളുടെ കൂടെ അഭിമാനത്തിന്റെ വിഷയമാണ്. ഞങ്ങൾ ഓഹരി വാങ്ങിയ ഒരു കമ്പനിയിൽ ബലാത്സംഗകർക്ക്  ഭീമമമായ തുക നൽകി പ്രോത്സാഹിപ്പിക്കുന്നത് അത്യധികം സ്ത്രീവിരുദ്ധമാണ്.” ഓഹരി ഉടമകൾ പരാതിയിൽ പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
Read: ‘സ്ത്രീയ്ക്ക് പൂര്‍ണ്ണത നല്‍കുന്നത് വെളുത്ത നിറം, ചെറിയ മൂക്ക്, ഒതുങ്ങിയ ശരീരം; മുടി ചീകി മിനുക്കുകയോ മെയ്ക് അപ്പ് ചെയ്യുകയോ ആണ് ഒരു പെണ്ണിന്റെ ജീവിതലക്ഷ്യം’

ഗൂഗിളിന്റെ സീനിയർ എക്സിക്യൂട്ടീവ് ആയിരുന്ന അമിത് സിംഗാൾ 2016 ൽ ലൈംഗികാരോപണങ്ങളെത്തുടർന്ന് രാജി വെയ്ക്കുന്ന ഘട്ടത്തിൽ അദ്ദേഹത്തിന് 15 മില്യൺ ഡോളർ ലഭിച്ചിരുന്നു. പിന്നീടുള്ള ഒരു പാക്കേജിലൂടെ 15 മില്യൺ കൂടി ഇയാൾക്ക് എത്തിച്ച് നൽകുകയും എന്തിനാണ് ഇയാൾ കമ്പനി വിട്ടതെന്ന കാര്യം ഗൂഗിൾ  മറച്ചുവെക്കുകയും ചെയ്തു. താൻ ഗൂഗിൾ വിട്ടതെന്തിന് എന്ന്  ആരെയും അറിയിക്കാതെയാണ് ഇയാൾ യൂബർ കമ്പനിയിൽ ഒരു ഉന്നത പോസ്റ്റിൽ ജോലിക്ക് കയറിയത്. പിന്നീട് ആളുകൾ അറിഞ്ഞപ്പോൾ തനിക്കെതിരെയുള്ള ലൈംഗികാരോപണങ്ങളെയെല്ലാം ഇയാൾ നിഷേധിക്കുകയായിരുന്നു. ഇതിനു മുൻപ് ലൈംഗികാതിക്രമം  നടത്തിയെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി കണ്ടെത്തിയ  ആൻഡ്രോയ്ഡ് ക്രിയേറ്റർ ആന്റി റൂബിൻ രാജിവെച്ചൊഴിയുമ്പോൾ ഗൂഗിൾ ഏകദേശം 90 മില്യൺ ഡോളറോളം നൽകിയിരുന്നു.

സിംഗാളിനു കമ്പനി നല്കാനിരുന്നത് 45 മില്യൺ ഡോളറായിരുന്നെന്നും എന്നാൽ ഗൂഗിളിന്റെ എതിരാളിയായ കമ്പനിയിൽ ജോലിക്ക് കയറിയത് കൊണ്ട് മാത്രമാണ് 30 മില്യൺ ഡോളറിൽ ഒതുക്കിയതെന്നുമാണ് ഓഹരി ഉടമകളുടെ പരാതിയിലുള്ളത്. ലൈംഗികാരോപണ കേസുകൾ നേരിടുന്നവരോ കുറ്റക്കാരെന്നു കണ്ടെത്തിയവരോ രാജി വെച്ച് ഒഴിയുമ്പോൾ വലിയ തുക നൽകി പ്രോത്സാഹിപ്പിക്കുന്നുവെന്ന് മാത്രമല്ല എന്തിനാണ് അയാൾ രാജി വെച്ചതെന്ന് പുറം ലോകം അറിയാതെ മറച്ചുവെക്കുന്ന വലിയ ഒരു പാതകം കൂടിയാണ് ഗൂഗിൾ ചെയ്തതെന്നാണ് പരാതിയിലുള്ള പ്രധാന ആരോപണം.

This post was last modified on March 12, 2019 8:51 am