അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ കൊലവിളിയുമായി സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍. രമേശ് കുമാര്‍ നായര്‍ എന്ന ബിജെപി പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് കൊലവിളി ഉയര്‍ന്നിരിക്കുന്നത്.
അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലഘിച്ചെന്നും അയാള്‍ പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്തുണയുമായി മറ്റൊരു ബിജെപി നേതാവായ ബിജു നായരുടെ അക്കൗണ്ടില്‍ നിന്നും മറുപടിയും വന്നിട്ടുണ്ട്. ‘ഞങ്ങള്‍ അതിനായി ശ്രമിക്കുകയാണ്’ എന്നായിരുന്നു ബിജുവിന്റെ മറുപടി. ബിജുവും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഒരുമിച്ച് ഇരിക്കുന്ന ചിത്രം ഇയാളുടെ ഫേസ്ബുക്ക് പേജിലുണ്ട്. ബിജെപി കേരളം ഐടി സെല്‍ തലവനും കുമ്മനത്തിന്റെ കൂടെ മുഴുവന്‍ സമയവും ഉള്ളയാളുമാണ് ഇയാള്‍.
കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ദീപക് ശങ്കരനാരായണന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് ദീപ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ദീപക്കിന്റെയും ദീപ നിശാന്തിന്റെയും മേല്‍വിലാസവും ഫോണ്‍ നമ്പരും പരസ്യപ്പെടുത്തുകയും എല്ലാ പ്രവര്‍ത്തകരും ഇരുവര്‍ക്കുമെതിരെ രംഗത്തു വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രമേശ് കുമാറും ബിജു നായരും ദീപയ്‌ക്കെതിരെ കൊലവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ബിജെപി അനുകൂല പോസ്റ്റുകളും പ്രചരണങ്ങളും നടത്തുന്നവയാണ് ഈ രണ്ട് പ്രൊഫൈലുകളും. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ന്യായീകരണവുമായി ബിജു രംഗത്തെത്തിയിട്ടുണ്ട്. സന്ദര്‍ഭത്തില്‍ നിന്നും ഒരു വാചകം അടര്‍ത്തിയെടുത്ത് തനിക്കെതിരെ വ്യാജപ്രചരണം നടത്തുകയായിരുന്നുവെന്നാണ് ഇയാളുടെ ന്യായീകരണം. എന്നാല്‍ രമേശ്കുമാറിന്റെ പോസ്റ്റിന്റെയും ബിജുവിന്റെ കമന്റിന്റെയും സ്‌ക്രീന്‍ ഷോട്ടുകളുമായി നിരവധിപേര്‍ രംഗത്തെത്തിയതോടെ ഇയാള്‍ക്ക് മറുപടി ഇല്ലാതായി.
This post was last modified on April 29, 2018 3:35 pm
Leave a Comment