X

സിനിമയ്ക്ക് എന്റെ അമ്മയുടെയും ഭാര്യയുടെയും പേരിടാനാകില്ല: കാരണം വ്യക്തമാക്കി സനല്‍കുമാര്‍ ശശിധരന്‍

സെക്‌സി എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ എന്തോ തെറ്റാണെന്നാണ് ഈ സമൂഹം ധരിച്ചുവച്ചിരിക്കുന്നത്

സെക്‌സി ദുര്‍ഗ എന്ന സിനിമയുടെ വിവാദത്തിന് പിന്നാലെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടായിരുന്നു. ദുര്‍ഗ എന്ന പേരിന് മുന്നില്‍ സെക്‌സി എന്ന വാക്ക് ഉപയോഗിച്ചതാണ് എല്ലാവരെയും പ്രകോപിപ്പിച്ചത്. വിവാദത്തെ തുടര്‍ന്ന് സെക്‌സി എന്ന വാക്ക് മാറ്റി പകരം എസ് ദുര്‍ഗ എന്നാണ് സിനിമ സെന്‍സര്‍ഷിപ്പ് നേടിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കുകയും ചെയ്തു.

തന്റെ ഭാര്യയുടെയോ അമ്മയുടെയോ പേരിന് മുന്നില്‍ സെക്‌സി എന്ന വാക്ക് ഉപയോഗിക്കുമോ എന്നതായിരുന്നു സനല്‍ നേരിട്ട ഒരു പ്രധാന ചോദ്യം. ചോദിക്കുന്നത് ഹിന്ദുത്വവാദികള്‍ തന്നെയും. അതേസമയം തന്റെ ഭാര്യയുടെയോ അമ്മയുടെയോ പേരിന് മുന്നില്‍ സെക്‌സി എന്ന വാക്ക് ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കുകയാണ് സനല്‍. തന്റെ അമ്മയുടെ പേര് സരസ്വതി എന്നാണെന്നും ഭാര്യയുടെ പേര് പാര്‍വതി എന്നാണെന്നുമുള്ളതാണ് അതിന് കാരണമെന്നും സനല്‍ ചൂണ്ടിക്കാട്ടുന്നു. സെക്‌സി എന്ന വാക്ക് ഉപയോഗിക്കുന്നത് തന്നെ എന്തോ തെറ്റാണെന്നാണ് ഈ സമൂഹം ധരിച്ചുവച്ചിരിക്കുന്നത്.

സനലിന്റെ മകന്റെ പേര് കൈലാസപതി എന്നാണ്. നേരത്തെ ഒരു ചാനല്‍ ചര്‍ച്ചയിലും മകന്റെ പേര് വിളിച്ചാല്‍ താന്‍ മതവികാരം വൃണപ്പെടുത്തി എന്ന് പറഞ്ഞ് കേസെടുക്കുമോയെന്ന് സനല്‍ ചോദിച്ചിട്ടുണ്ട്.

This post was last modified on December 1, 2017 11:56 am