“എംഎം മണി അവിടത്തെ പ്രശ്നങ്ങളെക്കുറിച്ച് നേരിട്ടറിവുള്ള വ്യക്തിയാണ്. ആ നാടിന്‍റെ ശൈലി അദ്ദേഹത്തിന്‍റെ സംസാരത്തില്‍ കടന്നുവരാറുണ്ട്. അത്തരം ചില സന്ദര്‍ഭങ്ങളെ പര്‍വ്വതീകരിച്ച് അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.” പെമ്പിളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് എംഎം മണി നടത്തിയ വിവാദ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ വിശദീകരണമാണിത്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നതു പോലെ ഗ്രാമ്യ നിഷ്കളങ്കതയാണോ എംഎം മണിയുടെ പ്രസംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അങ്ങനെയല്ലെന്നാണ് അദ്ദേഹത്തിന്റെ സമീപകാല ചില പ്രസംഗങ്ങളും പ്രസ്താവനകളും സൂചിപ്പിക്കുന്നത്. എംഎം മണിയുടെ ‘ഗ്രാമീണ ശൈലി’യിലുള്ള ചില പ്രസംഗങ്ങളുടെ വീഡിയോ കാണാം.
പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ അശ്ലീല ചുവയോടെ നടത്തിയ പ്രസ്താവന (ന്യൂസ് 18-വീഡിയോ)
സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ട രാമന്‍ ചെറ്റ, രമേശ് ചെന്നിത്തല ആര്‍എസ്എസ്, സുരേഷ് കുമാര്‍ കഞ്ചാവ് (റിപ്പോര്‍ട്ടര്‍ ചാനലിന്റെ വീഡിയോ)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യയെ ഉപേക്ഷിച്ചത് ജൈവശാസ്ത്രപരമായ എന്തോ കുഴപ്പമുള്ളതുകൊണ്ടാണ് (ഏഷ്യാനെറ്റ് ന്യൂസ് വീഡിയോ)
പാമ്പാടി നെഹ്രു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെ പറഞ്ഞത് മുഖ്യമന്ത്രി കാണാന്‍ വരുമ്പോള്‍ അവര്‍ കതകടച്ചാല്‍ പ്രശ്നമാകും (മനോരമ ന്യൂസ്)
ക്ലാസ് മുറിയുടെ കതകടച്ച് പഠിപ്പിക്കുകയാണെന്ന് പറയുന്ന പോളിടെക്നിക്കിലെ വനിത പ്രിന്‍സിപ്പലിന് മറ്റെന്തിന്റെയോ സൂക്കേടാണ് (റിപ്പോര്‍ട്ടര്‍ ചാനലിന്റെ വീഡിയോ)
എതിരാളിയെ കൊന്നതിന്റെ കണക്ക് പറയുന്ന വണ്‍, ടു, ത്രീ പ്രസംഗം
This post was last modified on April 25, 2017 11:44 am
Leave a Comment