X

പാര്‍ലമെന്റിലേക്ക് ജെ എന്‍ യു വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ലോംഗ് മാര്‍ച്ച്

മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

സാമൂഹ്യ നീതി, ലിംഗ നീതി, ജനാധിപത്യ കലാലയം എന്നീ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാര്‍ലമെന്റിലേക്ക് ജെ എന്‍ യു വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ലോംഗ് മാര്‍ച്ച്. നിര്‍ബന്ധിത ഹാജര്‍ നിയമം പിന്‍വലിക്കുക, ആരോപണ വിധേയരായ ആദ്ധ്യാപകരെ പുറത്താക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന മാര്‍ച്ചില്‍ രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്തു. മാര്‍ച്ച് ഐ എന്‍ എ മാര്‍ക്കറ്റില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

This post was last modified on March 23, 2018 8:35 pm

Related Post
Leave a Comment