X

ആദ്യം അവഗണിക്കും, പിന്നെ ചിരിച്ച് തള്ളും, പിന്നെ പോരിന് വരും, അപ്പോള്‍ നിങ്ങള്‍ ജയിക്കും: രജനിക്കെതിരെ കമലിന്റെ ‘ഗാന്ധി’?

തന്നെ വേദിയിലിരുത്തി പരിഹസിച്ച രജനീകാന്തിനുള്ള മറുപടിയാണ് കമല്‍ഹാസന്‍ കൊടുക്കുന്നത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഏതായാലും സോഷ്യല്‍മീഡിയയില്‍ എന്താണ് കമല്‍ ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് ഒരു തര്‍ക്കം ഉടലെടുത്തിട്ടുണ്ട്.

“അവര്‍ ആദ്യം നിങ്ങളെ അവഗണിക്കുന്നു. പിന്നെ നിങ്ങളെ ചിരിച്ച് തള്ളുന്നു. പിന്നെ നിങ്ങളുമായി പോരിന് വരുന്നു. അപ്പൊ നിങ്ങള്‍ ജയിക്കുന്നു” – എംകെ ഗാന്ധിയുടെ പ്രശസ്തമായ വാക്യമാണ് ഗാന്ധി ജയന്തി ദിനമായ ഇന്നലെ കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്. തന്നെ വേദിയിലിരുത്തി പരിഹസിച്ച രജനീകാന്തിനുള്ള മറുപടിയാണ് കമല്‍ഹാസന്‍ കൊടുക്കുന്നത് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഏതായാലും സോഷ്യല്‍മീഡിയയില്‍ എന്താണ് കമല്‍ ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് ഒരു തര്‍ക്കം ഉടലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ശിവാജി ഗണേശന്‍ സ്മാരകത്തിന്റെ ഉദ്ഘാടന വേദിയില്‍ രജനീകാന്ത് നടത്തിയ പ്രസംഗം, രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിക്കുകയും പുതിയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുകയും ചെയ്ത കമല്‍ ഹാസനുള്ള മുന്നറിയിപ്പായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. “സിനിമയിലെ ഗ്ലാമര്‍ കൊണ്ട് മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കണമെന്നില്ല, അതിനു മറ്റു പലതും വേണം. ആ രഹസ്യം എനിക്കറിയില്ല. കമലിന് അറിയാമായിരിക്കും” – എന്നായിരുന്നു കമലിനെക്കൂടി വേദിയിലിരുത്തിയുള്ള രജനിയുടെ പരിഹാസമുനയുള്ള വാക്കുകള്‍. തുടര്‍ന്ന് പ്രസംഗിച്ച കമല്‍ പക്ഷേ, ഇതിന് മറുപടി പറയാന്‍ പോയിരുന്നില്ല.

This post was last modified on October 3, 2017 9:26 am