X

കതുവ സംഭവം യാദൃശ്ചികമല്ല, പ്രതിഫലിച്ചത് ഇന്ന് ഇന്ത്യ ഭരിക്കുന്ന നീചന്‍മാരുടെ മനശാസ്ത്രം-സക്കറിയ

കതുവ സംഭവം യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് എഴുത്തുകാരന്‍ സക്കറിയ. ഇന്ന് ഇന്ത്യ ഭരിക്കുന്ന നീചന്‍മാരുടെ മനശാസ്ത്രമാണ് അതില്‍ പ്രതിഫലിച്ചത്. താരതമ്യേന പ്രശ്നരഹിതമായ അന്തരീക്ഷമാണ് കേരളത്തില്‍. എന്നാല്‍ നാം ഈ പ്രശ്നങ്ങളില്‍ പ്രതിഷേധിക്കുന്നതില്‍ നിന്നും നമ്മള്‍ മാറി നില്‍ക്കരുത്. ബാക്കിയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ഒപ്പം നാം നില്‍ക്കുന്നു എന്ന സൂചനയാണ് ഇന്നിവിടെ നടന്ന പ്രതിഷേധ കൂട്ടായ്മയെന്നും സക്കറിയ പറഞ്ഞു.

തിരുവനന്തപുരം മാനവീയം വീഥിയില്‍ നടന്ന ജസ്റ്റിസ് ഫോര്‍ ആസിഫ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സംവിധായകന്‍ വേണു, ആര്‍ക്കിടെക്ട് ശങ്കര്‍, ബീന പോള്‍, സി ഗൌരീദാസന്‍ നായര്‍, ശില്പി ജീവന്‍ തോമസ്, ഛായാഗ്രാഹകന്‍ കെ ജി ജയന്‍, മുരുകന്‍ കാട്ടാക്കട, ചിത്രകാരന്‍ അജയകുമാര്‍, സംവിധായകന്‍ രാജീവ് വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

This post was last modified on April 15, 2018 9:42 pm