X

കെവിൻ വധം: ശിക്ഷാ വിധി ചൊവ്വാഴ്ച, വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

കെവിൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 10 പ്രതികൾക്കുള്ള ശിക്ഷ കോടതി ചെവ്വാഴ്ച വിധിക്കും.  കെവിൻ വധം  ദുരഭിമാനക്കൊലയാണെന്നും നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയടക്കം കുറ്റക്കാരെന്ന് വിധിച്ച കേസിൽ ഇന്ന കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ സംബന്ധിച്ച വാദമാണ് നടന്നത്.

ശിക്ഷയെ സംബന്ധിച്ച് പ്രതികളുടെ അഭിഭാഷകരുടെയും പ്രോസിക്യൂഷന്റെയും പ്രതികൾക്ക് പറയാനുള്ളതും കോടതി കേട്ടിരുരുന്നു.കേസ് അപൂർവ്വങ്ങളിൽ അപൂർവമാണെന്നും പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടിതിൽ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ശിക്ഷാ വിധി ചൊവ്വാഴ്ചയ്ക്ക് മാറ്റിയത്.   നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ ഉൾപ്പെടെ നാല്‌ പ്രതികളെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

കൊലപാതകം നടന്ന് ഒന്നേകാല്‍ വര്‍ഷത്തിന് ശേഷമാണ് കെവിന്‍ വധക്കേസില്‍ പ്രതികൾക്ക് ശിക്ഷ വിധിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ പ്രകാരം മോചന ദ്രവ്യം ആവശ്യപ്പെട്ടല്ലാതെ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോയി വിലപേശിയെന്ന കുറ്റം തെളിയിക്കപ്പെട്ട, രാജ്യത്തെ ആദ്യ സംഭവമെന്ന പ്രത്യേകതയും കേസിനുണ്ട്. പത്ത് പ്രതികള്‍ക്കുമെതിരെ, കൊലപാതകം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞിരുന്നു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ഒന്ന് മുതല്‍ നാലു വരെ പ്രതികളായ പ്രതികളായ ഷാനു ചാക്കോ , നിയാസ്, ഇഷാന്‍, റിയാസ് ഇബ്രാഹിം എന്നിവര്‍ ഗൂഡാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതിന് ഐ.പി.സി 120 ബി പ്രകാരം എഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇത്. 2, 4, 6, 9, 11, 12 പ്രതികള്‍ ഭവനഭേദനം, മുതല്‍ നശിപ്പിക്കല്‍, തുടങ്ങി പത്ത് വര്‍ഷം അധിക തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്തെന്നും തെളിഞ്ഞിരുന്നു.

 

 

This post was last modified on August 24, 2019 1:43 pm