X

സദാചാര പോലീസിംഗ്: കിളിനാക്കോട് ‘മഹാരാജ്യത്തെ’ യൂത്ത്​ലീഗ് നേതാവടക്കം അഞ്ചുപേർ അറസ്​റ്റിൽ

പെൺകുട്ടികളും ഇവരുടെ രക്ഷിതാക്കളും വേങ്ങര സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു.

കോളജ് വിദ്യാർഥിനികൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചാരണം നടത്തിയ യൂത്ത് ലീഗ് നേതാവടക്കം അഞ്ചു പേരെ പോലീസ് അറസ്റ് ചെയ്തു. കണ്ണമംഗലം പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗ് പ്രസിഡൻറ്​ പുള്ളാട്ട് ഷംസു (37), കിളിനക്കോട് സ്വദേശികളായ യു.വി. അബ്​ദുൽ ഗഫൂർ (31), തച്ചുപറമ്പൻ സാദിഖ് (21), ഉത്തൻമാവുങ്ങൽ ലുഖ്മാൻ (24.) എന്നിവരാണ്​ പിടിയിലായത്. ഒരാളെക്കൂടി പിടികൂടാനുണ്ട്​.

മലപ്പുറത്ത് വിവാഹത്തിന് എത്തിയ കോളേജ് വിദ്യാർഥിനികൾക്ക് നേരെ നാട്ടുകാരുടെ സദാചാര ഗുണ്ടായിസം വലിയ വിവാദമായിരുന്നു . മലപ്പുറം വേങ്ങരയിൽ കിളിനാക്കോട് വിവാഹത്തിന് എത്തിയ പെൺകുട്ടികൾ ആ നാടിനെ കുറിച്ചുള്ള തങ്ങളുടെ അനുഭവം തമാശ രൂപേണ പ്രകടിപ്പിച്ചതിന്റെ വീഡിയോ വൈറൽ ആയതിനെ തുടർന്ന് വ്യാപകമായ സൈബർ ആക്രമണവും ഇവർ നേരിട്ടു.

വിദ്യാർഥിനികളെക്കുറിച്ച്​ അപകീർത്തിപരമായ പ്രചാരണം നടത്തിയതിനാണ് അറസ്​റ്റ്​. പെൺകുട്ടികളും ഇവരുടെ രക്ഷിതാക്കളും വേങ്ങര സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു.

മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത ഒരു പ്രദേശമാണ് കിളിനക്കോട് . സമീപത്തുള്ള കോളേജിലെ ഒരു കൂട്ടം പെൺകുട്ടികൾ സഹപാഠിയുടെ കല്യാണത്തിനു ഇവിടെ എത്തിയതാണ് . അവർ ആൺകുട്ടികളായ സഹപാഠികൾക്ക് ഒപ്പം സെൽഫി എടുക്കുകയും അവരുടെ വാഹനങ്ങളിൽ തിരിച്ചു പോകാൻ ശ്രമിക്കുകയും ചെയ്യുന്നു . ഇത് കണ്ട കുറച്ച നാട്ടുകാർ അവരെ വാഹനങ്ങളിൽ നിന്ന് വലിച്ചിറക്കി നട്ടുച്ചക്ക് നടുറോട്ടിലൂടെ നടത്തിക്കുന്നു. ഈ സംഭവം പെൺകുട്ടികൾ ഒരു വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുന്നു. ഇവിടുള്ളവർ 12 ആം നൂറ്റാണ്ടിൽ ഉള്ളവർ ആണെന്നും ആരും ഇവിടെ ഉള്ളവരെ കല്യാണം കഴിക്കരുതെന്നും തങ്ങൾ മാനസിക പീഡനം അനുഭവിച്ചെന്നും ആണ് ഈ വീഡിയോയുടെ ഉള്ളടക്കം..മറുപടി വീഡിയോകൾ വന്നു. അവർക്ക് ലോഡ്ജ് കിട്ടാത്തതിന്റെ പ്രശ്നമാണെന്നും പീഡിപ്പിച്ചാൽ ഇങ്ങനെ ആവില്ല തിരിച്ചു പോകുക എന്നും ആണുങ്ങളോട് കൂടെ ഇങ്ങനെ ഇരിക്കാൻ ആണോ വീട്ടിൽ നിന്നും കോളേജിൽ നിന്നും പഠിപ്പിച്ചത്, ഞങ്ങളുടെ സംസ്കാരത്തെ അപമിക്കരുത് തുടങ്ങീ പതിവ് പല്ലവികൾ ആണ് വീഡിയോകളിൽ. കാര്യങ്ങൾ അവിടം കൊണ്ടും അവസാനിച്ചില്ല.രാത്രി ആ നാടിനെ അപമാനിച്ചെന്നോ മറ്റെന്തൊക്കെയോ പറഞ്ഞു വേറെ കുറെ ഉപദേശ പാരമ്പരകളുമായി അവർ പോലീസ് സ്റ്റേഷനിൽ ഇരുന്നു കരയുന്ന വീഡിയോയും പിന്നീട് പുറത്ത് വന്നു.

സംഭവം വാർത്തകളിൽ നിറഞ്ഞതോടെ ട്രോളുകളിലും സോഷ്യൽ മീഡിയ വാളുകളിലും കിളിനക്കോട് നിറഞ്ഞു. കിളിനക്കോട് മഹാരാജ്യം എന്ന പേരിൽ ഫെയ്സ്ബുക്കിൽ ആരംഭിച്ചിരിക്കുന്ന ഗ്രൂപ്പിന് വൻ പ്രതികരണമാണ് ലഭിച്ചത്.

200 രൂപയുടെ ബിരിയാണിക്ക് വേണ്ടി രണ്ടാം പൗര ആവാൻ സൗകര്യമില്ല

മലപ്പുറത്ത് വിവാഹത്തിന് എത്തിയ കോളേജ് വിദ്യാർഥിനികൾക്ക് നേരെ നാട്ടുകാരുടെ സദാചാര ഗുണ്ടായിസം