X

പുരുഷന്മാര്‍ക്ക് ശമ്പളത്തോട് കൂടി 3 മാസം പ്രസവാനുബന്ധ അവധി; വിദേശത്തല്ല ഇന്ത്യയില്‍ തന്നെ

ഇന്ത്യയില്‍ ആദ്യമായാണ്  പുരുഷന്മാര്‍ക്ക് ഇത്രയും നീണ്ട പ്രസവാനുബന്ധ അവധി ഒരു കമ്പനി പ്രഖ്യാപിക്കുന്നത്

പുരുഷന്മാര്‍ക്ക് ശമ്പളത്തോട് കൂടി മൂന്ന് മാസം പ്രസവാനുബന്ധ അവധി. സംഭവം കേട്ടിട്ട് ഏതോ വിദേശ രാജ്യത്തെ കാര്യമാണെന്ന് തെറ്റിദ്ധിരിക്കണ്ട, ഇന്ത്യയില്‍ തന്നെയുള്ള ഒരു കമ്പനിയാണ് പുരുഷന്മാര്‍ക്ക് ഇത്രയും നീണ്ട പ്രസവാനുബന്ധ അവധി നല്‍കുന്നത്. മുബൈയിലെ വിദേശ കമ്പനിയായ സെയല്‍സ് ഫോഴ്‌സ്, കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയെപ്പോലെ അച്ഛനും പങ്കുണ്ടെന്ന് കാട്ടിയാണ് പുരുഷന്മാര്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്.

ജീവനക്കാരുടെ സന്തോഷം ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അച്ഛനാകുക എന്നത് മഹത്തായ ഒരു കാര്യമാണ്. ശമ്പളത്തോട് കൂടി പുരുഷന്മാര്‍ക്കും പ്രസവാനുബന്ധ അവധി നല്‍കുന്നത് നല്ല തീരുമാനമാണെന്നാണ് സെയില്‍സ് ഫോഴ്‌സ് എപ്ലോയീ സക്‌സസ് (ഇന്ത്യ) ഡയറക്ടര്‍ ജ്ഞാനേഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായാണ്  പുരുഷന്മാര്‍ക്ക് ഇത്രയും നീണ്ട പ്രസവാനുബന്ധ അവധി ഒരു കമ്പനി പ്രഖ്യാപിക്കുന്നത്. ആഗോള എന്‍ജിനീയറിങ് കമ്പനിയായ സെയില്‍സ് ഫോഴ്‌സിന് ലോകത്താകെ 25,000-ഓളം ജീവനക്കാരുണ്ട്. ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ കമ്പനിയുടെ ശാഖകളുണ്ട്.

ഇന്ത്യയിലെ പല പ്രമുഖ കമ്പനികളും പുരുഷന്മാര്‍ക്കും പ്രസവാനുബന്ധ അവധി നല്‍കുന്നതില്‍ പ്രധാന്യം നല്‍കി തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം കമ്മിന്‍സ് ഇന്ത്യ പ്രസവാനുബന്ധ അവധി ഒരു മാസത്തോളമായി വര്‍ധിപ്പിച്ചു. മൈക്രോസോഫ്റ്റ് തങ്ങളുടെ പുരുഷ ജീവനകാര്‍ക്ക് പ്രസവാനുബന്ധ അവധി ആറാഴ്ചയായി ഉയര്‍ത്തിയിരുന്നു.

This post was last modified on July 18, 2017 9:49 am