X

41 ദിവസം വ്രതം വെട്ടിക്കുറയ്ക്കാന്‍ സുപ്രിംകോടതിക്ക് എന്ത് അവകാശം: ലോക്‌സഭയില്‍ മീനാക്ഷി ലേഖി

ലോക്‌സഭയില്‍ ഇന്ന് ശബരിമല സ്ത്രീ പ്രവേശനം ചര്‍ച്ചയാക്കി കോണ്‍ഗ്രസ്. ബിജെപിയും ഇതിനെ പിന്തുണച്ചു. 41 ദിവസത്തെ വ്രതം വെട്ടിക്കുറയ്ക്കാന്‍ സുപ്രിംകോടതിക്ക് എന്ത് അവകാശമെന്നാണ് ബിജെപി എംപി മീനാക്ഷി ലേഖി ചോദിച്ചത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് നേരത്തെ ശബരിമല വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.

സെപ്തംബര്‍ 28ന് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധി വന്നതിന് പിന്നാലെ ബിജെപി വിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കേരള നേതൃത്വം അധികം വൈകാതെ വിധിക്കെതിരായി രംഗത്തെത്തുകയും ചെയ്തു. ഇന്നലെ കോണ്‍ഗ്രസ് എംപിമാര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അത് തടഞ്ഞിരുന്നു. എന്നാല്‍ ഇന്ന് അവര്‍ വീണ്ടും അത് ഉന്നയിക്കുകയും പാര്‍ലമെന്റ് പ്രക്ഷുബ്ധമാക്കുകയുമായിരുന്നു.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ഇന്നലത്തേത് പോലെ ഇന്നും കറുത്ത ബാഡ്ജും ധരിച്ചാണ് പാര്‍ലമെന്റിലെത്തിയത്.