എലിപ്പനി ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ ട്രോള്‍ പ്രചാരണം ഏറ്റെടുത്ത് സൂപ്പര്‍ താരം മോഹന്‍ലാലും. മോഹന്‍ലാലിന്റെ ചിത്രം വന്ദനത്തിലെ പ്രശസ്തമായ ഡയലോഗായ ‘എങ്കില്‍ എന്നോട് പറ ഐ ലവ് യൂ’ എന്നതിന് പകരം ‘എങ്കില്‍ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്സിസൈക്ലിന്‍ കഴിച്ചൂന്ന്’ എന്നാണ് ട്രോളിലുള്ളത്.ഈ പോസ്റ്റ് മോഹന്‍ലാല്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് സൂപ്പർ താരം ഇത്തരത്തിലൊരു ട്രോള്‍ സ്വന്തം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുന്നത്.
48 ലക്ഷത്തിന് മേല്‍ ഫേസ്ബുക്ക് ലൈക്കുകളുണ്ട് മോഹന്‍ലാല്‍ ഷെയർ ചെയ്ത ട്രോളിനു.’ ലാലേട്ടൻ അല്ല ട്രോളേട്ടൻ’ ആണെന്നാണ് പ്രസ്തുത പോസ്റ്റ് ഷെയർ ചെയ്തു കൊണ്ട് ആരാധകർ പറയുന്നത്. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പും തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും തയ്യാറാക്കിയതാണ് ഈ ട്രോള്‍. സംസ്ഥാനത്ത് എലിപ്പനി രൂക്ഷമായി കൊണ്ടിരിക്കുന്നത്. നിരവധി മരണങ്ങള് സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം ആരോഗ്യ വകുപ്പ് നടത്തുന്നത്.
അതേ സമയം ഫേസ് ബുക്കിലും വാട്സ് ആപ്പിലുമായി എലിപ്പനി പ്രതിരോധ മരുന്നുകളെ കുറിച്ചും, മറ്റു ശുചീകരണ പ്രവർത്തികളെ കുറിച്ചുമുള്ള ട്രോളുകൾ വൈറൽ ആയി കഴിഞ്ഞു.
This post was last modified on September 11, 2018 8:45 am