X

ശബരിമലയിലെത്തിയ കവിത ജക്കാല ആരാണ്?

വന്‍ പോലീസ് സുരക്ഷയുടെ പിന്‍ബലത്തോടെയാണ് ഇവര്‍ മല കയറിയിരിക്കുന്നത്

ശബരിമലയില്‍ ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയും യുവതിയും മല കയറുന്നു. വന്‍ പോലീസ് സുരക്ഷയുടെ പിന്‍ബലത്തോടെയാണ് ഇവര്‍ മല കയറിയിരിക്കുന്നത്. മോജോ ടി.വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറും അവതാരികയുമാണ് ആന്ധ്രാ സ്വദേശിയായ കവിത. സുപ്രീം കോടതി വിധി ഉയര്‍ത്തിപ്പിടിക്കാന്‍ കവിത ശബരിമല ക്ഷേത്ര ദര്‍ശനം നടത്തുന്നു എന്നാണ് മോജോ ടിവി ഫേസ്ബുക്ക് പേജ് പറയുന്നത്. ഹൈദരാബാദ് സ്വദേശിയാണ് കവിത.

ജോലി സംബന്ധമായ ആവശ്യത്തിന് സന്നിധാനത്തേയ്ക്ക് പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കവിത ഇന്നലെ രാത്രി പൊലീസിനെ സമീപിക്കുകയായിരുന്നു. രാവിലെ തിരിക്കുകയാണെങ്കില്‍ സുരക്ഷ നല്‍കാമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. കവിതയോടൊപ്പം എറണാകുളം സ്വദേശി രഹന ഫാത്തിമയും ചേരുകയായിരുന്നു. 200 ഓളം പോലീസുകാരുടെ അകമ്പടിയോടെ നടപ്പന്തല്‍ വരെ എത്തിയ ഇവരെ ശരണം മന്ത്രം വിളിയോടെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഐ ജി ശ്രീജിത്ത് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

* മോജോ ടിവി ലൈവ് വീഡിയോ ഫേസ്ബുക്കില്‍ നിന്നും റിമൂവ് ചെയ്തതിനാല്‍ ലഭ്യമല്ല

This post was last modified on October 19, 2018 1:10 pm

Related Post
Leave a Comment