X

‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം’: സുനില്‍ പി ഇളയിടത്തിന് വധഭീഷണി

സുനിലിന്റെ ഒരു പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഭീഷണി പ്രചരിക്കുന്നത്‌

പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടത്തിന് വധഭീഷണി. ആര്‍എസ്എസ് അനുകൂല ഫേസ്ബുക്ക് പേജുകളിലാണ് ഭീഷണി പ്രചരിക്കുന്നത്.

പൊളിറ്റിക്കല്‍ ഹിന്ദുത്വം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചരിത്രപരമായി തെറ്റാണെന്നും പൊളിറ്റിക്കല്‍ ഇസ്ലാമിസം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രധാനമാണെന്നും സുനില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഭീഷണി പ്രചരിക്കുന്നത്. ബിജെപിക്കാനായ ഒരു സുഹൃത്ത് തന്നോട് സൂക്ഷിക്കണമെന്ന് പറഞ്ഞതായും എന്നാല്‍ ഗാന്ധിയെ വെടിവച്ച് കൊന്നവര്‍ക്ക് തന്നെ വധിക്കാന്‍ എളുപ്പമായിരിക്കും അതുകൊണ്ട് ശ്രദ്ധിച്ചിട്ടും വലിയ കാര്യമില്ലെന്നും സുനില്‍ ഈ വിഡിയോയില്‍ പറയുന്നു.

ആര്‍എസ്എസ് അനുകൂല പേജായ സുദര്‍ശനത്തില്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഭീഷണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീ വിഷ്ണു എന്ന പ്രൊഫൈലില്‍ ഈ ഭീഷണി സന്ദേശം ഇപ്പോഴും പേജിലുണ്ട്. സുനില്‍ പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞ് കൊല്ലണമെന്നാണ് ഭീഷണി. പോസ്റ്റിന് താഴെ കമന്റുകളായും ധാരാളം പേര്‍ ഭീഷണിയും തെറിയഭിഷേകവും ഉയര്‍ത്തുന്നുണ്ട്.

This post was last modified on November 12, 2018 1:40 pm

Related Post
Leave a Comment