X

കേരളത്തിലെ ആണുങ്ങളെ പൊളിച്ചടുക്കി നളിനി ജമീലയുടെ ‘എന്റെ ആണുങ്ങള്‍’ വരുന്നു

കേരളത്തിലെ ആണുങ്ങള്‍ എന്ന ആമുഖത്തില്‍ പുരുഷന്മാരുടെ കള്ളത്തരങ്ങള്‍ അവര്‍ തുറന്നെഴുതിയിരിക്കുന്നു

ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതം മലയാളിക്ക് പറഞ്ഞു തന്ന നളിനി ജമീലയുടെ രണ്ടാമത്തെ പുസ്തകം ‘എന്റെ ആണുങ്ങള്‍’ ഉടന്‍ വിപണിയിലെത്തും. ആദ്യപുസ്തകമായ ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ’യുടെ രണ്ടാം ഭാഗമായാണ് ഈ പുസ്തകമെത്തുന്നത്. 1970കള്‍ തൊട്ട് മൂന്ന് പതിറ്റാണ്ടുകാലം ജീവിതത്തില്‍ പരിചയപ്പെട്ടവരെയാണ് നളിനി ജമീല തന്റെ പുസ്തകത്തിലൂടെ ഓര്‍ത്തെടുക്കുന്നത്.

തന്റെ ജീവിതത്തില്‍ മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച പുരുഷന്മാരുടെ എട്ട് കഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുസ്തകം ഇറങ്ങുന്നത്. തന്റെ ജീവിതത്തിലേക്ക് വെറുതെ വന്നുപോയവരും മറക്കാനാകാത്ത വേദന സമ്മാനിച്ചവരും തന്നെ ചതിച്ചവരുമെല്ലാം പുസ്തകത്തിലുണ്ടാകുമെന്നാണ് അറിയുന്നത്. ഒരു ലൈംഗിക തൊഴിലാളിയുടെ വൈകാരിക ജീവിതവും കേരളത്തിലെ ആണുങ്ങളെക്കുറിച്ചുള്ള അപൂര്‍വ നിരീക്ഷണങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.

കേരളത്തിലെ ആണുങ്ങള്‍ എന്ന ആമുഖത്തില്‍ പുരുഷന്മാരുടെ കള്ളത്തരങ്ങള്‍ അവര്‍ തുറന്നെഴുതിയിരിക്കുന്നു. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പായ ‘റൊമാന്റിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍’ ആണ് ആദ്യം പുറത്തിറങ്ങുന്നത്. ആത്മകഥയുടെ ആദ്യഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

2005ലാണ് ‘ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ’ പുറത്തിറങ്ങുന്നത്. രേഷ്മ ഭരദ്വാജ്, ദിലീപ് രാജ്, ബൈജു നടരാജന്‍ എന്നിവരുടെ സഹായത്തോടെയാണ് എന്റെ ആണുങ്ങള്‍ പുറത്തിറക്കുന്നത്. രേഷ്മ ഭരദ്വാജ് ആണ് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.

മലയാളി പുരുഷന്‍ എന്ന സെക്സ് കള്ളന്‍; നളിനി ജമീല സംസാരിക്കുന്നു

This post was last modified on May 1, 2018 12:53 pm