X

കോണ്‍ഗ്രസ് മാത്രമാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷ; തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കും: സനല്‍കുമാര്‍ ശശിധരന്‍

ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേല്‍ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സനല്‍കുമാറിന്റെ പോസ്റ്റ്.

കോണ്‍ഗ്രസ് മാത്രമാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷയെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സനല്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേല്‍ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സനല്‍കുമാറിന്റെ പോസ്റ്റ്. ഒരാള്‍പ്പൊക്കം, ഒഴിവ് ദിവസത്തെ കളി, അന്താരാഷ്ട്ര മേളകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ സെക്‌സി ദുര്‍ഗ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സനല്‍കുമാര്‍ ശശിധരന്‍. നോട്ട് നിരോധന കാലത്ത് ഇത് രാജ്യത്തിന് ഗുണകരമാണെന്ന് പറഞ്ഞ് ശക്തമായി മോദി സര്‍ക്കാരിന്റെ നടപടിയെ സനല്‍ അനുകൂലിച്ചിരുന്നു.

This post was last modified on August 9, 2017 9:42 am