X

ഗീത ഗോപിനാഥില്‍ നിന്നും ഇതുവരെ ഉപദേശം കിട്ടിയിട്ടില്ല: തോമസ് ഐസക്

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചിട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍, ഇതുവരെ സാമ്പത്തിക വിഷയങ്ങളില്‍ ധനമന്ത്രിക്ക് എന്ത് ഉപദേശമാണ് ലഭിച്ചതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥില്‍ നിന്ന് ഇതുവരെ ഒരു ഉപദേശവും കിട്ടിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഗീത ഗോപിനാഥില്‍ നിന്ന് ഇതുവരെ ഒരു ഉപദേശവും ധനവകുപ്പ് തേടിയിട്ടില്ലെന്നും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐസക് പറയുന്നു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചിട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍, ഇതുവരെ സാമ്പത്തിക വിഷയങ്ങളില്‍ ധനമന്ത്രിക്ക് എന്ത് ഉപദേശമാണ് ലഭിച്ചതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓണക്കാലത്ത് പെന്‍ഷനും ശമ്പളവും ക്ഷേമപെന്‍ഷനും എല്ലാം നല്‍കിയതോടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് സത്യമാണെന്നും ഐസക് പറഞ്ഞു. കടം വാങ്ങിയാണ് ഓണക്കാലത്തെ ചെലവുകളെല്ലാം വഹിച്ചത്. ഇനി ജി എസ് ടി വരുമാനത്തിലാണ് പ്രതീക്ഷ. രണ്ടുമൂന്ന് മാസം കൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധി തീരുമെന്ന് കരുതുന്നതായും തോമസ് ഐസക് പറഞ്ഞു.

This post was last modified on September 12, 2017 9:26 am