X

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം വേണം: തിരുവിതാംകൂര്‍ ദേവസ്വം ബോഡ് അംഗം അജയ് തറയില്‍

ക്ഷേത്രാരാധനയിലും വിഗ്രഹാരാധാനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കുന്ന പുതിയ ഉത്തരവ് ഇറക്കണമെന്നും ഇക്കാര്യത്തില്‍ ബോഡിന്റെ പിന്തുണ വേണമെന്നും അജയ് തറയില്‍ ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ അജയ് തറയില്‍. 1952ലെ ദേവസ്വം ബോഡ് ഉത്തരവില്‍ ഭേദഗതി വേണം. ക്ഷേത്രാരാധനയിലും വിഗ്രഹാരാധാനയിലും വിശ്വസിക്കുന്ന ആര്‍ക്കും ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കുന്ന പുതിയ ഉത്തരവ് ഇറക്കണമെന്നും ഇക്കാര്യത്തില്‍ ബോഡിന്റെ പിന്തുണ വേണമെന്നും അജയ് തറയില്‍ ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അജയ് തറയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ധാരാളം അഹിന്ദുക്കള്‍ അറിഞ്ഞും അറിയാതെയും ക്ഷേത്രങ്ങളില്‍ കയറുന്നത് സാധാരണയാണ്. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോഡിന് യാതൊരു പ്രസക്തിയുമില്ല. ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നുവെന്ന പ്രതിജ്ഞാപത്രം ഒരു വ്യക്തി നല്‍കുന്നത് പരോക്ഷമായ മതപരിവര്‍ത്തനമാണ്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വംബോര്‍ഡിന്റെ ചുമതലയല്ലെന്നും അജയ് തറയില്‍ പറയുന്നു. അജയ് തറയിലിന്റെ ആവശ്യം അടുത്ത ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

അജയ് തറയിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

This post was last modified on September 9, 2017 9:53 am